പാലക്കാട് നഗരസഭ ബിജെപിക്ക് നഷ്ടമാകും?ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുത്തനെ കുറഞ്ഞു, നേതൃത്വത്തിന് ഞെട്ടൽ
പാലക്കാട്;പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് അഭിമാന പോരാട്ടമാണ്. സംസ്ഥാനത്ത് പാർട്ടി ഭരിക്കുന്ന ഏക നഗരസഭയിൽ ഇത്തവണയും ഭരണതുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടിയുടെ ആശങ്ക ഉയർത്തി സ്വാധീന മേഖലകളിൽ ഉൾപ്പെടെ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്.

ബിജെപി അവകാശപ്പെട്ടത്
പാലക്കാട് 30 മുതൽ 35 സീറ്റുകൾ മുന്നണിക്ക് ലഭിക്കുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങളിൽ ഇത്തവണ മുന്നേറ്റം ഉണ്ടാക്കുമെന്നും മൂന്ന് പുതിയ വാർഡുകൾ കൂടി ലഭിക്കുമെന്നും പാർട്ടി പ്രതീക്ഷ പുലർത്തിയിരുന്നു.

നെഞ്ചിടിപ്പേറി ബിജെപി
2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 9 സീറ്റുമാണ് നേടാനായത്.എന്നാൽ ഇത്തവണ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവാണ് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്.

പോളിംഗ് കുറഞ്ഞു
പാർട്ടിക്ക് നിർണായക സ്വാധീനമുള്ള മൂത്താൻ സമുദായത്തിന് മേൽക്കൈയുള്ള പാലക്കാട് നഗരസഭയിലെ 42, 46 ,49, 50 വാർഡുകളിലാണ് ഇക്കുറി പോളിംഗ് കുറഞ്ഞത്. ബിജെപിക്ക് വ്യക്തമായ മേൽക്കൈ ഉള്ള വാർഡുകളിലാണഅ പോളിംഗ് ശതമാനം 60 ശതമാനത്തിൽ താഴെ റിപ്പോർട്ട് ചെയ്തത്.

കടുത്ത ഭിന്നതയും
1260, 1890,2054, 1876 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ ഇവിടങ്ങളുൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം. വോട്ടർ പട്ടികയിൽ ഇക്കുറി പുതിയ വോട്ടർമാർ നിരവധി കടന്ന് കൂടിയിട്ടും വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടിയിൽ കടുത്ത ഭിന്നതയായിരുന്നു ഉടലെടുത്ത്.

വിട്ടു നിന്നിരുന്നു
തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവാവും ബിജെപി ദേശീയ കൗൺസിൽ അംഗവുമായി എസ് ആര്‍ ബാലസുബ്രഹ്മണ്യം നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.പാലക്കാട് നഗരസഭയിലെ 50ാം വാർഡിലായിരുന്നു സുബ്രഹ്മണ്യം മത്സരിച്ചിരുന്നത്.

പിന്നിൽ ബിജെപിയിലെ ലോബി
എന്നാൽ ഇത്തവണ സ്ഥിരം വാർഡ് മാറ്റി 13ാം വാർഡാണ് നൽകിയത്. എന്നാല്‍ 50-ാം വാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച എസ് ആര്‍ പിന്മാറുകയും ചെയ്തു. ബിജെപിയിലെ ഒരു ലോബിയാണ് ഇതിനു പിന്നെലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
Recommended Video

മത്സരത്തിൽ നിന്നും വിട്ടു നിന്നു
ഇത് കൂടാതെ 36-ാം വാര്‍ഡിലെ എം സുനില്‍, 34-ലെ സ്ഥാനാര്‍ഥിയ സരിത എന്നിവരും മത്സരത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വോട്ടുബാങ്കായ മൂത്തോന്‍ സമുദായത്തെ അവഗണിച്ചതിലും പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു.












Click it and Unblock the Notifications