പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നഗരസഭയിലെ ജയ് ശ്രീറാം ബാനർ, ബിജെപിക്കാരുടേത് അപക്വമായ പെരുമാറ്റമെന്ന് ബി രാധാകൃഷ്ണ മേനോന്‍

Google Oneindia Malayalam News

കോട്ടയം: പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ ബിജെപിക്ക് മറുപടി നല്‍കി. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത് ബിജെപിക്കുളളിലും വിമര്‍ശന വിധേയമായിരിക്കുകയാണ്. ബിജെപി നേതാവ് ബി രാധാകൃഷ്ണനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Recommended Video

cmsvideo
കേരള: നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ്ശ്രീറാം ബാനറുയർത്തിയതിൽ ബിജെപിക്കുള്ളിലും അതൃപ്തി

പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിന് പിറകെയാണ് പ്രവര്‍ത്തകര്‍ വിവാദമായ ആഘോഷ പ്രകടനം നടത്തിയത്. ബിജെപി പ്രവര്‍ത്തകരുടേത് അപക്വമായ പെരുമാറ്റമായിപ്പോയി എന്ന് ബി രാധാകൃഷ്ണ മേനോന്‍ കുറ്റപ്പെടുത്തി. സംഘടനാ നേതൃത്വം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ശ്രീരാമന്റെ ചിത്രം വെയ്‌ക്കേണ്ടത് ചന്തയിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ അല്ലെന്നും ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

bjp

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പരസ്യമായി പറയുന്നത് ശരിയല്ല. അഭിപ്രായ വ്യത്യാസം പരിഹരിക്കാത്തത് ചിലയിടത്തെങ്കിലും ബിജെപിയെ തിരഞ്ഞെടുപ്പില്‍ ബാധിച്ചിരിക്കാം എന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. അതേസമയം കെ സുരേന്ദ്രനും വി മുരളീധരനും അടക്കമുളള നേതാക്കള്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ശ്രീരാമന്റെ ചിത്രത്തെ ആരും അപമാനമായി കാണുന്നില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഭഗവാന്റെ നാമദേയം എങ്ങനെ ദേശവിരുദ്ധമാകുമെന്നും ശ്രീരാമന്റെ ചിത്രം എങ്ങനെ അപരാധമാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് ബിജെപി പ്രവര്‍ത്തകര്‍ വെച്ചത് വലിയ പാതകം അല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. ജയ് ശ്രീറാം വിളി രാജ്യത്ത് കുറ്റകരമല്ല. അത് മതവിദ്വേഷമുണ്ടാക്കാനാണ് എന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നത് എന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തുന്ന വീഡിയോ സന്ദീപ് വാര്യർ അടക്കമുളള ബിജെപി നേതാക്കൾ പങ്കുവെച്ചിരുന്നു. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണ് എന്നാണ് നഗരസഭയിലെ വിജയത്തിന് പിന്നാലെ സന്ദീപ് വാര്യർ അവകാശപ്പെട്ടത്.

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
BJP Leader B Radhakrishna Menon against Jai Shri Ram Banner on Palakkad Municipality building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X