Get Updates
Get notified of breaking news, exclusive insights, and must-see stories!

എവി ഗോപിനാഥിനെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി; ബിജെപി വിടാനൊരുങ്ങി നേതാക്കൾ

ഉപതിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. കഴിഞ്ഞ മാസം പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയിലേക്ക് കോൺഗ്രസ് വിമത നേതാവ് എവി ഗോപിനാഥിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞത്. തങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഇത്തരത്തിൽ ഗോപിനാഥിനെ പങ്കെടുപ്പിച്ചതെന്നും അദ്ദേഹത്തെ സഹകരിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നതെങ്കിൽ ബിജെപിയിൽ നിന്നും രാജിവെയ്ക്കാനാണ് തീരുമാനമെന്നും ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

പെരിങ്ങോട്ടുകുറിശിയിൽ നിന്നുള്ള നേതാവാണ് എവി ഗോപിനാഥ്. പഞ്ചായത്ത് തലത്തിൽ അദ്ദേഹത്തിനെതിരെയാണ് ബിജെപി കാലങ്ങളായി പ്രവർത്തിക്കുന്നത് എന്നിരിക്കെ ജില്ലാ നേതൃത്വം അദ്ദേഹത്തെ കൂടെ നിർത്താൻ നടത്തുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് സുരേന്ദ്രൻ പറയുന്നു. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് പാർട്ടിയുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ തന്നെ ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കുകയാണ് ചെയ്തത്. ഇതേ നിലപാടാണ് നേതൃത്വം തുടരുന്നതെങ്കിൽ പെരിങ്ങോട്ടുകുറിശിയിലെ പ്രവർത്തകർ പാർട്ടി വിടാനുള്ള കടുത്ത തീരുമാനം കൈക്കൊള്ളുമെന്ന മുന്നറിയിപ്പും സുരേന്ദ്രൻ നൽകി.

avgopinath2

ഇക്കഴിഞ്ഞ സപ്റ്റംബറിലായിരുന്നു പാലക്കാട് നടന്ന പരിപാടിയിൽ എവി ഗോപിനാഥ് പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച് അന്ന് ഗോപിനാഥിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. വികസനത്തിന് രാഷ്ട്രീയമില്ലെന്നും കർഷകരടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാനാണ് താൻ പങ്കെടുത്തതെന്നുമായിരുന്നു ഗോപിനാഥ് പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഗോവിനാഥ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. പാർട്ടിയിൽ നിന്നും രാജിവെച്ച അദ്ദേഹം പിന്നീട് സി പി എമ്മുമായി പല പരിപാടികളിലും സഹകരിച്ചിരുന്നു. നവകേരള സദസിൽ ആയിരുന്നു അദ്ദേഹം ആദ്യം എത്തിയത്. തുടർന്ന് അദ്ദേഹം സി പി എമ്മിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. . അതിനിടയിൽ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായി ഗോപിനാഥിനെ മത്സരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. പാർട്ടി ഇത് സംബന്ധിച്ച് അദ്ദേഹത്തെ സമീപിച്ചതായും വാർത്തകൾ വന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ മാസം ഗോപിനാഥ് ബി ജെ പി പരിപാടിക്കെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+