പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപിയിൽ പൊട്ടിത്തെറി; മത്സരത്തിൽ നിന്ന് പിൻമാറി ദേശീയ കൗൺസിൽ അംഗം

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ മത്സരിക്കാൻ അവസരം നിഷേധിച്ചതോടെ മുതിർന്ന നേതാവായ ബിജെപി ദേശീയ കൗൺസിൽ അംഗം എസ് ആര്‍ ബാലസുബ്രഹ്മണ്യം നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

BJP Palakkad

ഒരു സാധാരണ പ്രവര്‍ത്തകന്റെ പേരു പറഞ്ഞുകൊണ്ട് തനിക്ക് അര്‍ഹതപ്പെട്ട 50-ാം വാര്‍ഡില്‍ നിന്നും മാറ്റി നിര്‍ത്തിയതില്‍ കടുത്ത അമര്‍ഷമുണ്ട്. ഇത് ഒരു അവഗണനയാണെന്ന് പരിപൂര്‍ണ്ണമായി വിലയിരുത്തുന്നു. അതില്‍ താൻ അതീവ ദുഖിതനാണ്. സുബ്രഹ്മണ്യം പറഞ്ഞു. പാലക്കാ‌ട് നഗരസഭയിലെ 13-ാം വാര്‍ഡിലേക്കണ് എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിന് ബിജെപി സീറ്റ് നല്കിയത്. എന്നാല്‍ 50-ാം വാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച എസ് ആര്‍ പിന്മാറുകയും ചെയ്തു. ബിജെപിയിലെ ഒരു ലോബിയാണ് ഇതിനു പിന്നെലെന്ന് അദ്ദേഹം ആരോപിച്ചു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി; നേതൃത്വം തന്നെ അവഗണിച്ചതായി ദേശീയ കൗണ്‍സില്‍ അംഗം

വ്യക്തമായി എനിക്ക് ബോധ്യപ്പെ‌ട്ടിട്ടുള്ളത് ഒരു ലോബി ഇത്തരം കാര്യങ്ങളില്‍ കളിക്കുന്നുണ്ട്. സംഘടനയു‌ടെ പേരുപറഞ്ഞ് വ്യക്തിപരമായ താല്പര്യങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് ഇത്. ബിജെപി പ്രഖ്യാപിച്ച മൂന്നു സ്ഥാനാര്‍ത്ഥികളാണ് പിന്മാറിയിരിക്കുന്നത്. 36-ാം വാര്‍ഡിലെ എം സുനില്‍, 34-ലെ സ്ഥാനാര്‍ഥിയ സരിത എന്നിവരാണ് എസ് ആറിനെ കൂടാതെ മത്സരത്തില്‍ നിന്നും പിന്മാറിയിരിക്കുന്നത്. പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വോട്ടുബാങ്കായ മൂത്തോന്‍ സമുദായത്തെ അവഗണിച്ചതിലും പ്രതിഷേധം ശക്തമാണ്.

എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കുംഎൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും

 ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം

English summary
BJP National Council Member Step Back From Local Body Election Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X