ആചാര സംരക്ഷണത്തിനായി ബിജെപി ധർണ; ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത് ചതിയെന്ന് ശോഭ സുരേന്ദ്രൻ
പാലക്കാട്: ശബരിമല ആചാരലംഘനത്തിന് കൂട്ടുനിന്ന ഇടതുസര്‍ക്കാരിനെതിരെ ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സത്യാഗ്രഹസമരം ബിജെപി ജില്ല അധ്യക്ഷൻ ശ്രീ.അഡ്വ.ഇ.കൃഷ്ണദാസ്ജി യുടെ അധ്യക്ഷതയിൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായ ചതിതന്നെയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും ഹിന്ദുമതവിശ്വാസികള്‍ക്കും നേരിടേണ്ടിവന്നത്. രാഹുല്‍ഗാന്ധിയുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടിവരുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ശബരിമലവിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സത്യസന്ധമായ നിലപാടെടുക്കാന്‍ സാധിക്കാതിരുന്നതെന്നും ശോഭാസുരേന്ദ്രന്‍ ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ. എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി ശ്രീ. സി.കൃഷ്ണകുമാര്‍, മധ്യമേഖല ജന.സെക്രട്ടറി ശ്രീ.പി.വേണുഗോപാലൻ, ജില്ലാ ജന.സെക്രട്ടറി ശ്രീ.കെ.വി.ജയന്‍ മാസ്റ്റർ, ജില്ല വൈസ് പ്രസിഡന്റ് ശ്രീ.പി.ഭാസി, ജില്ലാ സെക്രട്ടറിമാരായ ശ്രീ. എം.കെ. ലോകനാഥന്‍, ശ്രീമതി.പി.സത്യഭാമ, ഒബിസി മോര്‍ച്ച ജില്ലാധ്യക്ഷന്‍ ശ്രീ. എ.കെ.ഓമനക്കുട്ടന്‍, കിസാന്‍മോര്‍ച്ച ജില്ലാധ്യക്ഷന്‍ ശ്രീ.കെ.ശിവദാസ്, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീമതി.കെ. എം. ബിന്ദു, മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീമതി.സിന്ധുരാജന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications