പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപ്പാടി പിടിക്കാന്‍ ബിജെപിക്ക് ഷൈജു ശിവരാമന്‍, പുതിയൊരു അട്ടപ്പാടിയെ കൊണ്ടുവരുമെന്ന് വാഗ്ദാനം

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളി തീര്‍ക്കുകയാണ് ബിജെപി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കട്ടി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ഷൈജു ശിവരാമനാണ് മണ്ഡലത്തില്‍ ജനകീയ പ്രവര്‍ത്തനത്തിലൂടെ മുഖ്യധാരയില്‍ സജീവമായത്. ഇവിടെ ജയം ഏത് പക്ഷത്തേക്കും പോകാമെന് നിലയില്‍ എത്തിച്ചത് ഷൈജുവിന്റെ മിടുക്കാണ്. ആദിവാസി ഊരുകളില്‍ അടക്കം മികച്ച പ്രചാരണമാണ് ഷൈജു നടത്തുന്നത്.

1

അട്ടപ്പാടിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഷൈജു വോട്ട് തേടുന്നത്. കാലങ്ങളായി പിന്നോക്ക വിഭാഗം അനുവഭിച്ചിരുന്ന ഒരുപാട് ദുരിതങ്ങളും അവരുടെ കഷ്ടതകളും ഇവിടെയുള്ള രാഷ്ട്രീയ കക്ഷികളോ ഭരണകക്ഷികളോ ഒന്നും കണ്ടിട്ടില്ല. അവര്‍ക്ക് കിട്ടേണ്ടതായ ആനുകൂല്യങ്ങളും സൗഭാഗ്യങ്ങളും ഒക്കെ തട്ടിത്തെറിപ്പുന്നതോ ഇല്ലാതാക്കുന്നതോ ആയ രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് അട്ടപ്പാടിയില്‍ ഉള്ളത്. വലിയ ഉദ്യോഗസ്ഥ ബന്ധങ്ങളും അങ്ങനെ തന്നെയാണെന്ന് ഷൈജു പറഞ്ഞു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ഇടത് വലത് മുന്നണികൾക്ക് വെല്ലുവിളിയുയർത്തി ബിജെപി സ്ഥാനാർത്ഥി; അട്ടപ്പാടിയുടെ സ്വന്തം ഷൈജു ശിവരാമൻ

ആ സംവിധാനത്തെ മൊത്തത്തില്‍ മാറ്റണം. അതിനാണ് തന്റെ പ്രവര്‍ത്തനം. ജയിച്ചാല്‍ തീര്‍ച്ചയായും അതിന് മാറ്റം വരും. അട്ടപ്പാടിയുടെ സമഗ്ര വികസനമാണ് ഞാന്‍ മുന്നില്‍ കാണുന്നത്. എല്ലാ മേഖലയിലും അട്ടപ്പാടി വളരേണ്ടതുണ്ട്. കുടിവെള്ളവും പാര്‍പ്പിടവും എല്ലാം കൃത്യമായി ലഭ്യമാക്കുക. അവരുടെ സുഖസൗകര്യങ്ങളും, അനുബന്ധമായ വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങളോ അത് ലഭ്യമാക്കുന്നതിനോ വേണ്ട എല്ലാ കാര്യങ്ങള്‍ ഞാന്‍ ചെയ്യുമെന്നും ഷൈജു വ്യക്തമാക്കി.

എന്റെ സ്ഥാനാര്‍ത്ഥി ഇതുവരെ മുന്നണികള്‍ അവഗണിച്ച അട്ടപ്പാടിയെ മുന്നില്‍ കണ്ട് കൊണ്ടുള്ളതാണെന്നും ഷൈജു പറഞ്ഞു. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ അട്ടപ്പാടിയിലെ അമരക്കാരന്‍ കൂടിയായ ഷൈജു തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വലിയ മാറ്റത്തിന് തുടക്കമിടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി. അതേസമയം ഷൈജു കൂടുതല്‍ സ്വീകാര്യത നേടുന്നത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ ആശങ്കകള്‍ സമ്മാനിക്കുന്നതാണ്.

English summary
bjp's candidate in attapadi makes strong impression among voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X