Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീം ഭീകരവാദത്തിന് മുന്നില്‍ സിപിഎം മുട്ടില്‍ ഇഴയുന്നു; പാലക്കാട് സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ട്'

പാലക്കാട്: മുസ്ലീം ഭീകരവാദത്തിന് മുന്നില്‍ സിപിഎം മുട്ടില്‍ ഇഴയുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് സമാധാനം തകര്‍ത്തത് പോപ്പുലര്‍ ഫ്രണ്ടാണ്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് യെച്ചൂരി ഉപയോഗിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വാഹനമാണ്. ധാര്‍മ്മികയുണ്ടെങ്കില്‍ യെച്ചൂരി മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

k

ഏറ്റവും അപകടകാരിയായ പോപ്പുലര്‍ ഫ്രണ്ടിനെ ഘടകകക്ഷിയാക്കാനാണ് കരളത്തിലെ സി പി എം ശ്രമിക്കുന്നത് എം വി ഗോവിന്ദന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് ആതാണെന്നും അദ്ദേഹം പറയുന്നു. സി പി എമ്മും മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള സഖ്യം കൂടുതല്‍ ശക്തമാകുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ പരസ്പരം സി പി എം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് മതഭീകരവാദ ശക്തികൾ അഴിഞ്ഞാടുമ്പോഴാണ് ഈ സഖ്യം വരുന്നത്. ലൗജിഹാദിനെതിരെ പാർട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറഞ്ഞതിന് മുൻ എംഎൽഎയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുക്കാൻ പോവുന്നത് പോപ്പുലർ ഫ്രണ്ടിനെ പ്രീതിപ്പെടുത്താനാണ്. മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നു. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നതാണ് അവസ്ഥ. അപകടം പറ്റിയില്ലായിരുന്നെങ്കിൽ ആയുധങ്ങൾ പൊലീസിന് തൊടാൻ കിട്ടില്ലായിരുന്നു.

സിപിഎം പാർട്ടി കോൺഗ്രസിൽ ജനറ.സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ പിഎഫ്ഐക്കാരന്റേതായത് യാദൃശ്ചികമല്ല. സംഗതി വിവാദമായതിനെ തുടർന്ന് കാർ വാടകയ്ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സിപിഎം പറയുന്നത്. ഫെബ്രുവരി മാസം രജിസ്റ്റർ ചെയ്ത പുതിയ കാറാണിത്. ഏറ്റവും വലിയ തൊഴിലാളി യൂണിയനുള്ള സിപിഎം മുതലാളിമാരുടെ ആഡംബര കാർ എങ്ങനെയാണ് വാടകയ്ക്കെടുക്കുക എന്ന് സിപിഎം വ്യക്തമാക്കണം. സിപിഎമ്മിന്റെ പല ഉന്നതരും പോപ്പുലർ ഫ്രണ്ടുകാരന്റെ ഈ കാർ ഉപയോഗിച്ചിട്ടുണ്ട്. മാർകിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം ഈ വിവാദത്തിന് മറുപടി പറയണം. ധാർമ്മികതയുണ്ടെങ്കിൽ യെച്ചൂരി സംഭവം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസവും എം വി ഗോവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടമല്ലെന്ന മന്ത്രി എംവി ഗോവിന്ദന്റെ പരാമര്‍ശം കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോള്‍ സിപിഎം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Recommended Video

cmsvideo
    മഞ്ജു മദ്യപിക്കുമെന്ന് പറയണം', 'ശ്രീകുമാര്‍ മേനോന്‍ ശത്രുവെന്നും..ശബ്ദരേഖ പുറത്ത് | Oneindia

    രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്ന് പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യ വ്യാപകമായി ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കാണുന്നത്. രാമനവമി ദിനത്തിലും ഹനുമാന്‍ ജയന്തി ദിനത്തിലും വിശ്വാസികളെ രാജ്യത്തിന്റെ പല ഭാഗത്തും ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ്. അന്താരാഷ്ട്ര മതഭീകരവാദത്തിന്റെ ഇന്ത്യയിലെ ഏജന്‍സിയായ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഎം സഹായിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപം നടത്തി രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയെ പരസ്യമായി വെള്ളപൂശുകയാണ് സിപിഎം. പുതിയ രാഷ്ട്രീയ സാഹചര്യമാണോ സിപിഎമ്മിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ട് ആര്‍എസ്എസ്സിനും ബിജെപിക്കും മാത്രമല്ല ഈ നാടിന് തന്നെ ഭീഷണിയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+