Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാവിലെ എകെ ഷാനിബിനെ ചാലിശേരി പോലീസ് കരുതൽ തടങ്കിലാക്കിയിരുന്നു

pinarayinew3131-1675964175.jpg -Properties Reuse Image

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി എത്തിയത്.

പ്രതിഷേധ സാധ്യത നിലനിൽക്കുന്നതിനാൽ ഹെലികോപ്റ്ററിലായിരുന്നു മുഖ്യമന്ത്രി പാലക്കാട് തിരിച്ചത്. അവിടെ നിന്നും പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വാഹനത്തിൽ പോകവെയാണ് രണ്ടിടത്തായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാവിലെ എകെ ഷാനിബിനെ ചാലിശേരി പോലീസ് കരുതൽ തടങ്കിലാക്കിയിരുന്നു. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പോലീസ് ഷാനിബിനെ കൊണ്ടു പോയത്. അതേസമയം പാലക്കാട് പരിപാടി കഴിഞ്ഞാൽ മുഖ്യമന്ത്രി കണ്ണൂരേക്ക് തിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+