റോഡിനോട് ചേർന്നുള്ള പാറയിൽ കരിമ്പുലി; മലമ്പുഴയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
പാലക്കാട്; മലമ്പുഴയിൽ നിന്നുള്ള കരിമ്പുലിയുടെ ചിത്രങ്ങൾ വൈറൽ. മലമ്പുഴ കവയിൽ റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന നിലയിലാണ് കരിമ്പുലിയെ കണ്ടെത്തിയത്. പാലക്കാട് എ ഇ ഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യാക്കോ ആണ് ചിത്രങ്ങൾ പകർത്തിയത്.

ദക്ഷിണേന്ത്യയിൽ കരിമ്പുലിയെ കാണുന്നത് ഇതാദ്യമായാണ്. കവയിലെ ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇവയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല. ജനിതക തകരാറാകം പുള്ളിപ്പുലി കുറുത്ത നിറമായി മാറാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഈ മേഖലയിൽ പുലിശല്യം രൂക്ഷമാണ്. ജനവാസമേഖലയിൽ പുലിയിറങ്ങുന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിക്കാറുണ്ട്. നേരത്തേ ഇവിടെ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി കാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ കരിമ്പുലിയെ ഇപ്പോൾ അത്തരത്തിൽ പിടികൂടേണ്ട സാഹചര്യം ഇല്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ നിലപാട്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം












Click it and Unblock the Notifications