Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബോട്ട് യാത്രയൊക്കെ തകർത്തോളൂ; മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കിൽ കർശന നടപടി

പാലക്കാട്: ഓണം അവധി പ്രമാണിച്ച് അടിപൊളി യാത്രകളൊക്കെ പലരും പ്ലാൻ ചെയ്യുന്നുണ്ടാകും. ബോട്ട് യാത്ര പോകാൻ ആലോചന ഉണ്ടെങ്കിൽ സുരക്ഷിതമായ യാത്ര തിരഞ്ഞെടുക്കണം. യാത്രക്കാർ മാത്രമല്ല ബോട്ട് ഉടമകളും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്‌ട്രേഷനോ സര്‍വ്വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷുറന്‍സോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും കര്‍ശനമായും ഉറപ്പാക്കണം.

boat

ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി

ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്. രജിസ്ട്രേഷൻ/ സർവെ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കേണ്ടതാണ്.

കോട്ടൂർ തൽക്കാലം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല. ഓണക്കാലത്തോടനുബന്ധിച്ച് ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോട്ടൂർ- കാപ്പുകാട് റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ തുടർന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചതായി ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+