നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം;ദുരൂഹതയെന്ന് നാട്ടുകാർ
പാലക്കാട്; നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചരണാത്ത് കളം കൃഷ്ണൻറെ മകൻ കുമാരൻ ൾ35) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ലോറിയിൽ നിന്ന്തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തീ കെടുത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. തീകെടുത്തിയ ശേഷം ഫയർഫോഴ്സ് പോലീസിൽ വിവരം അറിയിച്ചു.

ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. അതേസമയം ആത്മഹത്യയാണോ കൊലപാതകമാമോയെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കൊടുവായൂർ സ്വദേശിയുടേതാണ് ലോറി. പുതുനഗരം പോലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ്; കാസർഗോഡ് അതിർത്തി ചെക്ക് പോസറ്റുകളിൽ വീണ്ടും പരിശോധന തുടങ്ങും
മുക്കത്ത് യുവതിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി: സീറ്റ് ബെല്‍റ്റിട്ട് മൃതദേഹം,ശരീത്തില്‍ പൊള്ളല്‍
ട്രംപിന്റെ ശത്രു ട്രംപ് തന്നെ; തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുമെന്നും റൂപർട്ട് മർഡോക്ക്
വയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ചോറുണ്ട് മടക്കം, വീഡിയോ