പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനെ കണ്ട് ഭയന്നോടിയ 17കാരന്‍ ആത്മഹത്യ ചെയ്തു; മോഷ്ടിച്ച ബൈക്ക് എന്ന് പോലീസ്

Google Oneindia Malayalam News

പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17കാരനെ പിന്നീട് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചിറക്കോട് സ്വദേശി കുമാറിന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. കുട്ടിയുടെ വീട്ടില്‍ ആരുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേര്‍ ബൈക്കില്‍ വരുന്നത് കണ്ട് പോലീസ് കൈകാണിച്ചു. രണ്ടു പേര്‍ അവിടെ നിന്നെങ്കിലും ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്നത് കാരണമാകാം ഓടിയതെന്ന് സംശയിക്കുന്നു. മോഷ്ടിച്ച ബൈക്കിലാണ് മൂന്നുപേരും യാത്ര ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.

s

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ കാണാം

പട്രോളിങിനിടെയാണ് ഇവരെ കണ്ടത്. കൈ കാണിച്ചപ്പോള്‍ ആകാശ് ബൈക്കില്‍ നിന്ന് ഇറങ്ങിയോടി. മറ്റു രണ്ടുപേരോട് കാര്യങ്ങള്‍ തിരക്കിയ ശേഷം വീട്ടിലെത്തിച്ചു. ആകാശിനെ തിരഞ്ഞപ്പോഴാണ് വീട്ടിലെത്തി ആത്മഹത്യ ചെയ്തതായി അറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍ അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. മരണത്തിന് മറ്റു കാരണങ്ങളുണ്ടോ എന്ന് പോലീസ് അ്‌ന്വേഷിച്ചുവരികയാണ്. ബൈക്ക് മോഷണം പോലുള്ള ആരോപണം ആകാശിനെതിരെ ആദ്യമായിട്ടാണ് ഉയരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വ്യത്യസ്ത ലുക്കില്‍ രാകുല്‍ പ്രീത് സിങ്; നടിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ കാണാം

English summary
Boy run away to fear Police found suicide in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X