മാസ്ക് നിർമ്മാണത്തിന് മുൻനിര കമ്പനികൾ; ഡിസൈനർ മാസ്കിന് 100 മുതൽ 1000 രൂപ വരെ
കൊച്ചി; കൊവിഡ് പ്രതിരോധത്തിന് ഏറ്റവും അനിവാര്യമായ മാസ്കുകൾ വിപണിയിൽ അവതരിപ്പിക്കാൻ മുൻനിര കമ്പനികൾ. സംസ്ഥാനത്ത് മാസ്ക്ക് ആവശ്യക്കാർ ഏറെ ഉണ്ടാകുമെന്ന കണക്കുകൂട്ടലാണ് കമ്പനികൾ ബ്രാൻഡ് മാസ്കുകൾക്ക് വിപണി തേടുന്നത്. പ്രമുഖ വസ്ത്രനിർമാതാക്കൾ മാസ്ക് വിൽപ്പനയ്ക്കായി ജില്ലയിൽ പങ്കാളികളെ തേടി തുടങ്ങിയെന്ന റിപ്പോർട്ടുകളും ഉണ്ട്.
നിലവിൽ മൂന്ന് പാളികൾ ഉള്ള മാസ്കുകൾക്ക് 100 രൂപ മുതൽ ആയിരം രൂപവരെയാണ് വിലയീടാക്കുന്നത്. മാസ്കുകൾ ഇനിയുള്ള നാളുകളിൽ ഒഴിച്ചുകൂടാനാവത്ത ഒന്നായി മറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ വസ്ത്രധാരണത്തിന് ചേരുന്ന ഡിസൈനർ മാസ്കുകളും കാലവസ്ഥയ്ക്ക് അുയോജ്യമായ മാസ്കുകളും നിർമ്മിക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക മാസ്കുകളും തയ്യാറാക്കുന്നുണ്ട്. കൂടാതെ കോട്ടൺ തുണിയിൽ നിർമ്മിച്ച് കഴുകി പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മാസ്കുകളും തയ്യാറാക്കും.

മാസ്കുകൾ കൂടുതൽ ആവശ്യമായതിനാൽ സ്വയം സഹായ സംഘങ്ങൾ വഴിയും ഇവ നിർമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മൂന്ന് പാളിയായാണ് മാസ്കുകൾ നിർമ്മിക്കുന്നത്. പുറത്ത് ഡിസൈനർ രീതിയും രണ്ടാമത്തെ പാളി വൈറസിനെ പ്രതിരോധിക്കാനുതകുന്ന തരത്തിലും മുഖത്തിന് സൗകര്യപ്രദമായ രീതിയിലുള്ള മൂന്നപാളിയുമാണ് തയ്യാറാക്കുന്നത്.
അതേസമയം മാസ്ക് ധരിക്കുന്നതിനോടൊപ്പം കൃത്യമായ രീതിയിൽ തന്നെ അത് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്.മറ്റുള്ളവർ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കൾ നമ്മുടെ മാസ്‌കിൽ ഉണ്ടാവാം. ധരിച്ച മാസ്കിൽ തൊടുന്നത് കാരണം അതിൽ നിന്നും രോഗാണുക്കൾ കൈകളിലേക്ക് പകരാൻ സാധ്യത ഉണ്ട്. അതുപോലെ കൈകളിൽ നിന്നും രോഗാണുക്കൾ മാസ്കിലേക്ക് എത്താനും ഇത് കാരണമാകും.
Recommended Video

അതുകൊണ്ട് തന്നെ മാസ്‌കിന്റെ മുൻവശം തൊടാതിരിക്കുക. അതുപോലെ മാസ്ക് ഉപയോഗശേഷം അഴിച്ചുമാറ്റുമ്പോഴും പിന്നിൽ മാത്രമേ സ്പർശിക്കാവൂ. ധരിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുന്നത് മാസ്ക് ധരിക്കുന്നത് പോലെ പ്രാധാന്യം ഉള്ളതാണ്.












Click it and Unblock the Notifications