Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, വളവില്‍ വച്ച് നിയന്ത്രണം വിട്ടു

പാലക്കാട്; പാലക്കാട് കൊങ്ങോടില്‍ ബസ് മറിഞ്ഞു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ബസാണ് മറിഞ്ഞത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആകെ 21 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പെരിങ്ങോട് വളവില്‍ വച്ച് ബസ് തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

accidnet

അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടും സ്വകാര്യ ബസ് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന അല്‍സഫ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പയ്യോളിക്ക് സമീപമുള്ള അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. 25 ഓളം യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. ക്ലീനര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+