ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച എംപി പദ്ധതിയുടെ നേട്ടം അവകാശപ്പെടുന്നത് അൽപ്പത്തരം; സി കൃഷ്ണകുമാർ
പാലക്കാട്: വികെ ശ്രീകണ്ഠൻ എംപിയ്ക്കെതിരെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ. വനവാസിമേഖലയ്ക്കായി 24,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനച്ചടങ്ങ് ബഹിഷ്കരിച്ച എംപി ഇപ്പോൾ പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്നത് അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിനു യോജിച്ചതല്ലെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
അഞ്ചുവർഷത്തിനിടെ കേന്ദ്രം ഒട്ടേറെ പദ്ധതികൾ പാലക്കാടിന് വേണ്ടി കൊണ്ടുവന്നിരുന്നു. അർഹതപ്പെട്ടവർക്ക് അതെത്തിക്കാൻ നടപടിയെടുക്കാതിരുന്ന എംപി ഇപ്പോൾ അതെല്ലാം തന്റെ നേട്ടമായി വ്യാഖ്യാനിക്കുകയാണെന്നും കൃഷ്ണകുമാർ വിമർശിച്ചു.

ഭാരത് അരിവിതരണം തന്നെ അറിയിച്ചില്ലെന്ന് എംപി പറയുന്നത് അല്പത്തം മാത്രമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർട്ടി ഓഫീസ് കെട്ടിടം നിർമിക്കുന്നതിൽ പ്രശ്നമുണ്ടായത് സ്വന്തം പാർട്ടിയിലാണെന്ന് എംപി മറക്കരുതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഭാരത് അരി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാർ അറിഞ്ഞിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ ആരോപിച്ചത്. എൻസിസിഎഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാൽ ബിജെപി നേതാക്കളാണ് അരി വിതരണം ഉദ്ഘാനം ചെയ്തതെന്നും എംപി പറഞ്ഞു. പാർട്ടി തലത്തിലാണ് അരി വിതരണം നടക്കുന്നത്. ആദ്യമായാണ് ഒരു കേന്ദ്രസർക്കാർ പദ്ധതി ബിജെപിക്കാർ ഉദ്ഘാടനം ചെയ്യുന്നത്. ഭരണഘടനാ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ശ്രീകണ്ഠൻ എംപി വിമർശിച്ചിരുന്നു.












Click it and Unblock the Notifications