മലമ്പുഴയിൽ നിര്‍മാണത്തിലുളള സ്കൂളുകൾ ജൂണ്‍ 1നകം പൂര്‍ത്തീകരിക്കണം, നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി
പാലക്കാട് : മലമ്പുഴ മണ്ഡലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. മലമ്പുഴ മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ സ്കൂള്‍ അധികൃതരുടെയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതികളുടെ ഫലമായി സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ നിലവില്‍ ആരംഭിച്ചിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

മലമ്പുഴ മണ്ഡലത്തില്‍ പുതുതായി നിര്‍മിക്കുന്ന എട്ട് സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതിയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബുവിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍മാണം ആരംഭിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും ഫെബ്രുവരി ആറിനും 13 നും മുഖ്യമന്ത്രി നിര്‍വഹിക്കുന്നതിന് മുന്നോടിയായാണ് അവലോകനയോഗം ചേര്‍ന്നത്.
എസ്.എസ്.കെയുടെ ഭാഗമായി എലപ്പുള്ളി ഗവ. യു.പി സ്കൂളില്‍ നിര്‍മിച്ച കെട്ടിടം ഫെബ്രുവരി ആറിന് ഉദ്ഘാടനം ചെയ്യും. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും അന്നേദിവസം നിര്‍വഹിക്കാന്‍ തീരുമാനമായി. നിര്‍മാണം പൂര്‍ത്തിയാക്കിയ എലപ്പുള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്, ആനക്കല്ല് ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ കെട്ടിടം എന്നിയുടെ ഉദ്ഘാടനം ഫെബ്രുവരി 13 നും നിര്‍വഹിക്കാന്‍ തീരുമാനിച്ചു. കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന് കിഫ്ബി അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മലമ്പുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം 2021 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട എന്‍ജിനീയര്‍ അറിയിച്ചു. പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ് സ്കൂളില്‍ കെട്ടിടം നിര്‍മിക്കുന്നതിന് മുന്നോടിയായി കാലപ്പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശികതലത്തില്‍ ജനപ്രതിനിധികളും പി.ടി.എ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ജനുവരി 29 ന് സ്കൂളില്‍ യോഗം ചേരും.
ഉമ്മിണി ഗവ. ഹൈസ്കൂളില്‍ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട എന്‍ജിനീയര്‍ അറിയിച്ചു. 140 ഓളം കുട്ടികള്‍ പുതുതായി ചേര്‍ന്നതിനാല്‍ സ്കൂളിലെ സൗകര്യങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനാധ്യാപിക യോഗത്തില്‍ അറിയിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications