Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ചു; പാലക്കാട് 6 പേർ അറസ്റ്റിൽ

നേർച്ച കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് അതിക്രൂരമായി വടികൊണ്ട് ആളുകൾ തലയ്‌ക്കടിച്ചത്

policearrest-1674925142.jpg -Prope

പാലക്കാട്‌ : മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍.മാത്തൂർ സ്വദേശികളായ അബ്ദുള്‍ കരിം, ഷമീര്‍, സെയ്ദ് മുഹമ്മദ് കൂടാതെ കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍, തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

തെരുവത്ത് പള്ളി നേർച്ചയുടെ ഭാഗമായിട്ടാണ് അന്യസംസ്ഥാനത്ത് നിന്ന് ഒട്ടകത്തെ ഇവിടെ എത്തിച്ചത്. പരിപാടിയുടെ ഭാഗമായി ഒട്ടക സവാരി നടത്താറുണ്ടായിരുന്നു.നേർച്ച കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് അതിക്രൂരമായി വടികൊണ്ട് ആളുകൾ തലയ്‌ക്കടിച്ചത്. കണ്ടുനിന്നവര്‍ മൊബൈലില്‍ ഇത് പകർത്തുകയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതിയിലാണ് അറസ്റ്റ്. ഒട്ടകത്തിന്റെ ഉടമയാണ് അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മണികണ്ഠൻ.ശ്യാം ഷിന്‍ഡെയും കിഷോര്‍ ജോഗിയും ഒട്ടകത്തെ പരിപാലിച്ചിരുന്നവരാണ്. പള്ളി പരിപാടിയുടെ ആഘോഷ കമ്മിറ്റി അംഗങ്ങളാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+