ചിറ്റൂർ എങ്ങോട്ട്?തിരിച്ച് പിടിക്കാൻ കോൺഗ്രസ്,;തദ്ദേശ കണക്കിൽ കണ്ണുനട്ട് എൽഡിഎഫ്,അട്ടിമറി പ്രതീക്ഷിച്ച് ബിജെപി
പാലക്കാട്; ഒരിക്കൽ കുത്തകയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ചിറ്റൂരിൽ ഇക്കുറി കോൺഗ്രസ്. നാല് തവണ എംഎൽഎയായിരുന്നു കെ അച്യുതന്റെ മകനും ഡിസിസി വൈസ് പ്രസിഡന്റ് കൂടിയായ സുമേഷ് അച്യുതനാണ് യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. അതേസമയം 2016 ൽ പിടിച്ചെടുത്ത മണ്ഡലം നിലനിലർത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയെ തന്നെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. പാലക്കാട് നഗരസഭാംഗം എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി നടേശനാണ് എൻഡിഎയുടെ സ്ഥാനാർത്ഥി.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ദ്വയാംഗ മണ്ഡലം
ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ചിറ്റൂർ നിയമസഭ മണ്ഡലം. 1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായിരുന്ന ചിറ്റൂരിൽ നിന്ന് സിപിഐയുടെ പി ബാലചന്ദ്ര മേനോനും കോൺഗ്രസിലെ കെ ഈച്ചരനും വിജയിച്ചു.

കോൺഗ്രസ് പിടിച്ചെടുത്തു
1965 മുതൽ മൂന്നുതവണ സംയുക്ത സോഷ്യലിസ്‌റ്റ് പാർടി നേതാവായിരുന്ന ശിവരാമ ഭാരതിയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. 77 ൽ സിപിഐയിലെ ശങ്കർ വിജയിച്ചു. 1980 മുതൽ 91 വരെ ജനതാപാർട്ടി നേതാവായ കെ കൃഷ്ണൻകുട്ടിയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 96 ൽ അച്യുതനിലൂടെ കോൺഗ്രസ് മണ്ഡലം പടിചിച്ചെടുത്തു.

അച്യുതൻ-കൃഷ്ണൻകുട്ടി പോരാട്ടം
തുടർന്ന് തുടർച്ചയായ 2011 ൽ ഒഴികെയുള്ള മൂന്ന് തിരഞ്ഞെടുപ്പിലും അച്യുതൻ-കൃഷ്ണൻകുട്ടിയും തമ്മിലായിരുന്നു പോര്. 2011ൽ സിപിഎമ്മിന്റെ എസ് സുഭാഷ് ചന്ദ്രബോസായിരുന്നു മത്സരിച്ചത്. അതേസമയം നാല് തവണയും വിജയം അച്യുതനൊപ്പമായിരുന്നു. അഞ്ചാം അങ്കത്തിന് 2016 ൽ ഇറങ്ങിയെങ്കിലും കൃഷ്ണൻകുട്ടിയിലൂടെ അട്ടിമറി നേടാൻ എൽഡിഎഫിന് സാധിച്ചു.
കൃഷ്ണൻകുട്ടി 69270 വോട്ടുകൾ നേടിയപ്പോൾ കെ അച്യുതന് 61,985 വോട്ടുകളായിരുന്നു ലഭിച്ചത്.

യുവ നേതാവ്
ഇക്കുറി കൃഷ്ണൻകുട്ടിക്കെതിരെ പോരാടുന്നത് അച്യുതന്റെ മകൻ സുമേഷ് അച്യുതനാണ്.
മണ്ഡലവികസനം എണ്ണി പറഞ്ഞ് കൊണ്ടാണ് കൃഷ്ണൻകുട്ടി വോട്ട് തേടുന്നത്. ഇത്തവണയും മണ്ഡലംപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയും നേതൃത്വം പങ്കുവെയ്ക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം യുഡിഎഫിനൊപ്പം ചാഞ്ഞെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളാണ് ഇടതുമുന്നണിക്ക് ആവേശം പകരുന്നത്.

തദ്ദേശ കണക്കുകൾ
തിരുത്തി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പെരുമാട്ടി, പെരുവെമ്പ് പഞ്ചായത്തുകളും ചരിത്രത്തിൽ ആദ്യമായി ചിറ്റൂർ തത്തമംഗലം നഗരസഭയും ഇടതുപക്ഷത്തേക്ക് ചാഞ്ഞിരുന്നു.പട്ടഞ്ചേരി, എരുത്തേമ്പതി പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾക്കൊപ്പം യുവ നേതാവിനെ കൂടി ഇറക്കിയതോടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

പ്രവചനാതീതം
തന്റെ പിതാവ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് കൊണ്ടാണ് സുമേഷ് അച്യുതൻ വോട്ട് അഭ്യർത്ഥിക്കുന്നത്. നാല് തവണ തുടർച്ചയായി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട തഴക്കത്തോടെയാണ് നടേശൻ വോട്ടുതേടുന്നത്. മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കിയതോടെ മത്സരവും പ്രവചനാതീതമായിരിക്കുകയാണ്.
Recommended Video
ക്യൂട്ട് ആന്റ് ഗ്ലാമര്‍ ഫോട്ടോകളുമായി നടി മധുരിമ; വൈറല്‍ ഫോട്ടോസ് കാണാം












Click it and Unblock the Notifications