ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
പാലക്കാട്; ഭക്ഷണത്തിന്റെ ചൂടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ മുതലാളിയുടെ മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മയിലംപുള്ളിയിൽ മലയോരം ഹോട്ടലിലെ ഉടമയായമുഹമ്മദ് റാഫിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ളിർക്കാട് കുന്നിൽ വീട്ടിൽ സുധാകരൻ (40) ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ലെന്ന് ആരോപിച്ചായികുന്നു തർക്കം. തുടർന്ന് റാഫിയുടെ മകനുമായി ഇയാൾ തർക്കിക്കുകയായിരുന്നു . തർക്കത്തിനിടെ ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായരുന്നു. തുടർന്ന് നാല് മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അടിവാരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കോങ്ങാട് പോലീസ് ഇൻസ്പെക്ടർ എജെ ജോൺസൺ, എഎസ്ഐമാരായ കെപി നാരായണൻകുട്ടി, സിആർ സുരേഷ്കുമാർ , എസ്‌സിപിഒ സുനിൽ, ഹനീസ് എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടുയിത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications