ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സിഐക്കെതിരെ കേസ്
എറണാകുളം: ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സിഐക്കെതിരെ കേസെടുത്തു. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം.
എസ്ഐ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ബഹളം വെച്ചു.തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ടെങ്കിലും താൻ പോലീസാണെന്ന് പറഞ്ഞ് ഇയാൾ അവിടെ നിന്ന് കടന്ന് കളഞ്ഞു. എന്നാൽ എറണാകുളം ജങ്ഷനിലെത്തിയപ്പോൾ യുവതി റെയിൽവെ പോലീസിൽ പരാതി നൽകി.

ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്നതും ബഹളമുണ്ടാക്കിയതുമെല്ലാം യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഇത് പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് ഉടൻ കടക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications