പോലീസുകാരുടെ തമ്മിൽ തല്ല്; 2 ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്ത് ജില്ലാ പോലീസ് മേധാവി
പാലക്കാട്; തമ്മിലടിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ജില്ലാ പോലീസ് മേധാവി. സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി അറിയിച്ചു.

ഇന്നലെയായിരുന്നു ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നത്. അടിക്കിടയിൽ ഗ്ലാസ് ചില്ല് തകർക്കുകയും ഇരുവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരുടേയും കൈകൾക്കാണ് പരിക്കേറ്റത്.
ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ്‌സ് റൂമില്‍ വച്ച് ഇരുവരും തമ്മിലുള്ള ഉന്തും തള്ളും അടിപിടിയില്‍ കലാശിക്കുകയായിരുന്നു.












Click it and Unblock the Notifications