Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ടും കൊച്ചിയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധഷത്തിൽ സംഘർഷം; പോലീസിന് നേരെ കല്ലേറ്

കൊച്ചി: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാലക്കാടും കൊച്ചിയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് എസ്‍പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും വാക്കേറ്റുവുമുണ്ടാകുകയായിരുന്നു.

ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്നതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ കാര്യങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

 youthcon-

കൊച്ചിയിൽ സിറ്റി പോലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. അതിനിടെ ബാരിക്കേഡിന് മുകളിലും പ്രവർത്തകർ കയറി. പിന്നാലെ പോലീസിനുനേരെ കല്ലേറുണ്ടായി. ചെരുപ്പും കമ്പുകളും വലിച്ചെറിഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അടക്കമുള്ള നേതൃനിര പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തലിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.പോലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+