പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

500 ഓളം കുടുംബങ്ങൾക്ക് പ്രയോജനം; മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചു: മന്ത്രി എ കെ.ബാലൻ

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിലെ മുക്കാലി - ചിണ്ടക്കി റോഡ് ഗതാഗതയോഗ്യമാക്കുമെന്നത് രണ്ട് വർഷം മുമ്പ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്ന് മന്ത്രി എകെ ബാലൻ. മുക്കാലി - ചിണ്ടക്കി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി മേഖലയിൽ സുസ്തർഹ്യമായ പ്രവർത്തനമാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഫലപ്രദമായി നിയന്ത്രണങ്ങൾ പാലിച്ച് കോവിഡ് പ്രവർത്തനങ്ങൾ അട്ടപ്പാടി മേഖലയിൽ നടക്കുന്നുണ്ട്. തമിഴ്നാടുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമായതിനാൽ കോവിഡ് സാധ്യത മുന്നിൽകണ്ട് ഊരുകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

 akbalan

രണ്ടു പ്രളയ കാലഘട്ടത്തിൽ ഉൾപ്പെടെ പരമാവധി സഹായങ്ങൾ സർക്കാർ ഈ മേഖലയിൽ എത്തിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ താരതമ്യേന കുറവാണ്. ഭക്ഷ്യസാധനങ്ങൾ റേഷൻകടകളിൽ എത്തി വാങ്ങാൻ കഴിയാത്ത കുടുംബങ്ങൾക്ക് വീടുകളിൽ എത്തിക്കുന്ന പദ്ധതിയും മേഖലയിൽ നടപ്പാക്കി കഴിഞ്ഞു. ഏറ്റവും ഫലപ്രദമായി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനവും പുരോഗമിക്കുന്നു.

ആവശ്യമായ വൈദ്യസഹായം വീടുകളിൽ എത്തിക്കുന്നതിനായി ആവശ്യമായ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും മേഖലയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആദിവാസികളുടെ ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചതിന്റെ ഭാഗമായി നാലായിരത്തോളം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകി വീട് നിർമ്മിച്ചു. ബാക്കിയുള്ള വീടിന്റെയും ഭൂമിയുടേയും പ്രശ്നം രണ്ടുമാസത്തിനകം പരിഹരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിന് പട്ടികജാതി - ട്ടികവർഗക്കാർക്ക് 25 ഓളം സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പരിശീലനം നൽകുകയും അയ്യായിരത്തോളം പേർക്ക് തൊഴിൽ നൽകാനും സാധിച്ചു. നൂറോളം വരുന്ന ആദിവാസികൾക്ക് പോലീസ്, എക്സൈസ് വകുപ്പുകളിൽ നിയമനം നൽകി. മില്ലറ്റ് വില്ലേജ്, അപ്പാരൽ പാർക്ക് പദ്ധതികളിലൂടെയും നിരവധി തൊഴിൽ സാധ്യത ലഭ്യമാക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

മുക്കാലി - ചിണ്ടക്കി റോഡ് ഗതാഗത യോഗ്യമായതോടെ 500 ഓളം കുടുംബങ്ങളുടെ യാത്രയ്ക്ക് പരിഹാരമായി. ആനവായി, ഗലസി, മേലെ തുടുക്കി, താഴെ തുടുക്കി, കടുകുമണ്ണ, കിണറ്റുകര, മുരുഗള, പാലപ്പട, തടിക്കുണ്ട്, ചിണ്ടക്കി, വീരന്നൂർ തുടങ്ങിയ 11 ഓളം ഊരുകളിലെ കുടുംബങ്ങളുടെ നാളുകളായുള്ള ദുരിതത്തിനാണ് പരിഹാരമായത്. മുക്കാലി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് മുതൽ ചിണ്ടക്കി വരെ 2.65 കിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമാക്കിയത്. പട്ടികവർഗ വികസന വകുപ്പിന്റെ 1.20 കോടി കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് പൂർത്തീകരിച്ചത്. വനത്തിനുള്ളിലുള്ള റോഡായതിനാൽ ഇന്റർ ലോക്ക് പാകിയാണ് റോഡ് നിർമിച്ചത്.

English summary
CM has fullfilled his offer to people says minister balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X