പട്ടാമ്പി നേർച്ചയ്ക്കിടെ പൊരിഞ്ഞ തല്ല്; ഏറ്റുമുട്ടിയത് ആഘോഷ കമ്മിറ്റിക്കാർ
ആനകള്‍ ഉള്‍പ്പെടെ അണിനിരന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഘര്‍ഷം.

പാലക്കാട്: പട്ടാമ്പി നേര്‍ച്ചയുടെ ഘോഷയാത്രയ്ക്കിടെ കൂട്ടത്തല്ല്. രണ്ട് ആഘോഷക്കമ്മിറ്റിക്കാര്‍ തമ്മിലാണ് പരസ്പരം തമ്മിലടിച്ചത്.സംഭത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
നേർച്ചയുടെ ഭാഗമായുള്ള നഗരപ്രദക്ഷിണ ഘോഷയാത്രയ്ക്കിടെയാണ് ഉപ ആഘോഷ കമ്മിറ്റിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാസിനോ, കമാൻഡോസ് എന്നീ കമ്മിറ്റികൾ തമ്മിലായിരുന്നു തമ്മിൽ തല്ല്.ആനകള്‍ ഉള്‍പ്പെടെ അണിനിരന്ന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഘര്‍ഷം.
നഗരപ്രദക്ഷിണം നടത്തുന്നതിനിടെ ഇരുകൂട്ടരും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആദ്യം ആര് കടന്നുപോകുമെന്നതാണ് തല്ലിന് കാരണമായത്. തുടർന്ന് നടന്ന സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടി. സംഭവത്തിൽ കണ്ടാലറിയുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ആഘോഷമായി പട്ടാമ്പി നേർച്ച
ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ മത സൗഹാർദ സന്ദേശവുമായി 109 ാമത് പട്ടാമ്പി നേർച്ചയാണ് വൻ ആഘോഷങ്ങളോടെ നടന്നത്. പട്ടാമ്പിയിലെയും പരിസര പ്രദേശങ്ങളിലെയും 56 ഉപാഘോഷ കമ്മിറ്റികൾ ആയിരുന്നു ചടങ്ങിന് നേതൃത്വം നൽകിയത്. വലിയ ഘോഷയാത്രകളായിരുന്നു നേർച്ചയുടെ ഭാഗമായി അണിനിരന്നത്. നെറ്റിപ്പട്ടം കെട്ടിയ ആനകളും ബാൻഡ് വാദ്യങ്ങളും വാദ്യങ്ങളുടെ താളത്തിനൊത്തു നൃത്തം ചവിട്ടി നീങ്ങിയ യുവാക്കളുടെ സംഘങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പുലർച്ചെ 4നു നടന്ന അപ്പപ്പെട്ടി വരവോടെ നേർച്ച ആഘോഷത്തിന് സമാപനമായി












Click it and Unblock the Notifications