പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകും

Google Oneindia Malayalam News

പാലക്കാട്: ആകെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് പാലക്കാട് ജില്ലയില്‍ ഉള്ളത്. അതില്‍ 10 എണ്ണത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 13 ല്‍ 12 എണ്ണത്തിലും ഭൂരിപക്ഷം എല്‍ഡിഎഫിന് തന്നെ.

സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...

കോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎംകോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎം

അങ്ങനെ നോക്കുമ്പോള് ജില്ലയില്‍ ആകെ ശേഷിക്കുന്നത് പാലക്കാട് മണ്ഡലം ആണ്. ഷാഫി പറമ്പില്‍ സിറ്റിങ് എംഎല്‍എ ആയ പാലക്കാട്, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ലീഡ് 3,785 വോട്ടുകള്‍ മാത്രമാണ്. അതിനിടെയാണ് അവിടെ വിമതനായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ആയ എവി ഗോപിനാഥ് എത്തുമെന്ന വാര്‍ത്തകള്‍ വരുന്നത്. എന്ത് സംഭവിക്കും...?

ഷാഫിയുടെ കൈയ്യില്‍

ഷാഫിയുടെ കൈയ്യില്‍

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളായി പാലക്കാട് മണ്ഡലം യുഡിഎഫിനെ സംബന്ധിച്ച് ഷാഫി പറമ്പിലിന്റെ കൈയ്യില്‍ ഭദ്രമാണ്. കെഎസ് യു നേതാവാകുമ്പോള്‍ എംഎല്‍എ ആയ ഷാഫി ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ജയിച്ചാല്‍ പിന്നെ...

ജയിച്ചാല്‍ പിന്നെ...

ഒരു മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കാന്‍ തുടങ്ങിയാല്‍, ആ മണ്ഡലം സ്ഥാനാര്‍ത്ഥിയ്ക്ക് പതിച്ചുകൊടുക്കുന്നതാണ് ഏറെക്കുറേ കോണ്‍ഗ്രസിന്റെ രീതി. ഉമ്മന്‍ ചാണ്ടി മുതല്‍ കെസി ജോസഫ് വരെ അതിന് ഉദാഹരണമാണ്. അത്തരത്തില്‍ ഷാഫി പറമ്പിലും മാറുമോ എന്ന സംശയം കോണ്‍ഗ്രസില്‍ തന്നെ പലര്‍ക്കുമുണ്ട്.

എവി ഗോപിനാഥ്

എവി ഗോപിനാഥ്

പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് എവി ഗോപിനാഥ്. ഷാഫി പറമ്പിലും വിടി ബല്‍റാമും വന്നതോടെ ജില്ലയില്‍ പ്രഭാവം നഷ്ടപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടി ആണ് അദ്ദേഹം. അതിലുള്ള എതിര്‍പ്പ് ഇപ്പോള്‍ അദ്ദേഹം പരസ്യമാക്കിയിരിക്കുകയാണ്.

ഷാഫിക്കെതിരെ ഇറങ്ങും

ഷാഫിക്കെതിരെ ഇറങ്ങും

ഷാഫി പറമ്പിലിനെതിരെ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് എവി ഗോപിനാഥിന്റെ വെല്ലുവിളി. കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള ജില്ലയിലെ അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. എവി ഗോപിനാഥിനെ പോലെ ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് തിരിച്ചടിയും ആകും.

ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല

ആലത്തൂര്‍ എന്ന സിപിഎം കോട്ടയില്‍ വിജയിച്ചുകയറി എംഎല്‍എ ആയ ചരിത്രമുള്ള നേതാവാണ് എവി ഗോപിനാഥ്. കാല്‍ നൂറ്റാണ്ടോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. കെ കരുണാകരന്റെ പ്രിയപ്പെട്ട അനുയായി എത്തിയ ഗോപിനാഥിന്റെ രാഷ്ട്രീയ ജീവിതം പക്ഷേ, അത്രകണ്ട് ശോഭനമായില്ല പിന്നീട്.

കോണ്‍ഗ്രസ് വിട്ടുവന്നാല്‍

കോണ്‍ഗ്രസ് വിട്ടുവന്നാല്‍

സിപിഎം നേതാക്കളുമായി ആശയ വിനിമയം നടത്തിയെന്നാണ് എവി ഗോപിനാഥ് അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം സിപിഎം നിഷേധിക്കുന്നുണ്ട്. അതേസമയം, അദ്ദേഹം കോണ്‍ഗ്രസ് ഉപേക്ഷിച്ച് വരികയാണെങ്കില്‍ അടുത്ത നീക്കത്തെ കുറിച്ച് ആലോചിക്കാമെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഗോപിനാഥ് സിപിഎമ്മില്‍ എത്തുന്നതിനെ പി ശശി എംഎല്‍എ സ്വാഗതം ചെയ്യുകയും ചെയ്തു.

ഒരേയൊരു ഇടം

ഒരേയൊരു ഇടം

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഒരേയൊരു മണ്ഡലം ആണ് പാലക്കാട്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ തൃത്താലയിലും മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ മണ്ണാര്‍ക്കാടും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു.

 മാറി മറിയാന്‍

മാറി മറിയാന്‍

2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസ് പാലക്കാട് മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എന്നാല്‍ വര്‍ഷം അഞ്ച് കഴിയുമ്പോള്‍, സിപിഎം തങ്ങളുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പലതും പരിഹരിച്ചിട്ടുണ്ട് എന്നാണ് വിവരം. എവി ഗോപിനാഥിനെ പോലെ ഒരാള്‍ വരികയും സിപിഎം അടിത്തറ ശക്തമാക്കുകയും ചെയ്താല്‍ പാലക്കാട് മാറിമറിയാനുളള സാധ്യതയും കുറവല്ല.

പിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങുംപിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങും

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമംസര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

English summary
Congress in confusion about AV Gopinath's decision to contest against Shafi Parambil, CPM way welcome him, if he come out of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X