• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും: ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുമെന്നും കോണ്‍ഗ്രസ്

പാലക്കാട്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിലവിലുള്ള ഭരണ സമിതികളുടെ കാലാവധി നവംബർ 11നാണ് അവസാനിക്കുന്നത്.

സർക്കാരിന്റെയും പ്രതിപക്ഷ കക്ഷികളുടെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ അടുത്തവര്‍ഷം ആദ്യത്തോടെയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി തുടങ്ങിയിരിക്കുകയാണ്.

പാലക്കാട് നഗരസഭയില്‍

പാലക്കാട് നഗരസഭയില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടമാകുന്ന മത്സരമായിരിക്കും ഇത്തവണയും പാലക്കാട് നഗരസഭയില്‍ നടക്കാന്‍ പോവുന്നതെന്നാണ് നേതാക്കന്‍മാരുടെ അവകാശ വാദങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുമ്പോള്‍ എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്താനാണ് ബിജെപിയുടെ നീക്കം.

ബിജെപി അധികാരം പിടിക്കുന്ന ആദ്യ നഗരസഭ

ബിജെപി അധികാരം പിടിക്കുന്ന ആദ്യ നഗരസഭ

സംസ്ഥാന ചരിത്രത്തില്‍ തന്നെ ബിജെപി അധികാരം പിടിക്കുന്ന ആദ്യ നഗരസഭയാണ് പാലക്കാട്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളായിരുന്നു ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലുമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

അധികാരത്തില്‍ വരുന്നത്

അധികാരത്തില്‍ വരുന്നത്

യുഡിഎഫും ഇടതും കൈകൊര്‍ത്താല്‍ ബിജെപി ഭരണത്തില്‍ എത്തുന്നത് തടയാന്‍ കഴിയുമായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇതോടെയാണ് പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വരുന്നത്. പിന്നീട് ബീജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ആവശ്യമെങ്കിൽ കോൺഗ്രസുമായി കൂട്ടുചേരാമെന്ന ഹൈദരാബാദ് പാർട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെ നഗരസഭയിലും ഇടത് പക്ഷം നിലപാട് മാറ്റി.

അവിശ്വാസ പ്രമേയങ്ങള്‍

അവിശ്വാസ പ്രമേയങ്ങള്‍

ഇതനുസരിച്ച് നഗരസഭയിലെ വിവിധ സ്ഥരിം സമിത അധ്യക്ഷന്‍മാര്‍ക്കെതിരെ യുഡിഎഫും സിപിഎമ്മും ഒത്തൊരുമിച്ച അവിശ്വാസം പ്രമേയം കൊണ്ട് വരികയും പാസാക്കുകയും ചെയ്തു. എന്നാല്‍ ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു കോണ്‍ഗ്രസ് അംഗത്തിന്‍റെ കൂറുമാറ്റത്തോടെ പരാജയപ്പെട്ടതോടെയാണ് ഈ സഹകരണം അവസാനിക്കുകയും ചെയ്തു.

കൂറുമാറ്റം

കൂറുമാറ്റം

52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകന്‍ 27 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. യുഡിഎഫും ഇടതുപക്ഷവും ചേര്‍ന്നാല്‍ ഈ സഖ്യയിലെത്താന്‍ സാധിക്കും. എന്നാല്‍ കല്‍പ്പാത്തിയില്‍ നിന്നുള്ള കൗണ്‍സിലറായിരുന്ന യുഡിഎഫ് അംഗം വിപ്പ് മറികടന്ന് രാജി സമര്‍പ്പിച്ചതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

അധികാരം തിരികെ പിടിക്കും

അധികാരം തിരികെ പിടിക്കും

എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും നഗരസഭ ഭരണത്തില്‍ നിന്നും ബിജെപിയെ തൂത്തെറിച്ച് അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്ന നഗരസഭാ പരിധിയില്‍ പാര്‍ട്ടിയിലെ ചില അസ്വാരസ്യങ്ങളാണ് കഴിഞ്ഞ തവണ വോട്ട് ചോര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇത്തവണ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ഭരണം തിരികെ പിടിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

35 വരെ സീറ്റുകള്‍

35 വരെ സീറ്റുകള്‍

കുതിരക്കച്ചവടം നടത്തി അധികാരം നിലനിര്‍ത്തുന്ന ബിജെപിക്ക് കീഴില്‍ നഗരം വികസനമില്ലാതെ മുരടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അമൃത് പദ്ധതി എങ്ങുമെത്തിയില്ല. മാലിന്യ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇത്തവണ 30 മുതല്‍ 35 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരികെ എത്തുമെന്നാണ് പ്രതിപക്ഷ നേതാവ് ഭവദാസ് അഭിപ്രായപ്പെടുന്നത്.

ഒറ്റക്കെട്ടായി മുന്നോട്ട്

ഒറ്റക്കെട്ടായി മുന്നോട്ട്

പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടികളുണ്ടായ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കാനുള്ള നീക്കവും ഇത്തവണം യുഡിഎഫിന് മുതല്‍ക്കൂട്ടാവുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ബിജെപിയുടെ അവകാശവാദം

ബിജെപിയുടെ അവകാശവാദം

ഭരണത്തുടര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സി കൃഷ്ണകുമാറിന് നഗരസഭാ പരിധിയില്‍ നിന്ന് മൂവായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചിരുന്നതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്‍റെ കാരണം.

സിപിഎം ആരോപണം

സിപിഎം ആരോപണം

അതേസമയം. യുഡിഎഫ് ബിജെപി ഒത്തുകളിയാണ് നഗരത്തില്‍ നടക്കുന്നതെന്നാണ് സിപിഎം ആരോപണം. നഗരസഭ ചെയര്‍പേഴ്സണിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് ഇതിന്‍റെ ഉദാഹരമാണ്. ഈ രീതിക്ക് ജനം മറുപടി നല്‍കും. കോണ്‍ഗ്രസിന്‍റെ കൗണ്‍സിലറെ 50 ലക്ഷം രൂപ വിലകൊടുത്താണ് ബിജെപി കൈക്കലാക്കിയതെന്നും സിപിഎം ആരോപിക്കും.

ജോസഫ് ചെയര്‍മാനും ഫ്രാന്‍സിസ് ജോര്‍ജ് ജന. സെക്രട്ടറിയും; പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജോസഫ് വിഭാഗം

English summary
Congress leader Bhavadas says UDF will win up to 35 seats in Palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X