ഒറ്റപ്പാലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവുൾപ്പെടെയുള്ളവർ ബിജെപിയിൽ ചേരുന്നു. ഒറ്റപ്പാലം നഗരസഭാ മുൻ വൈസ് ചെയർമാനും കഴിഞ്ഞ 15 വർഷത്തോളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന ശെൽവനാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുള്ളത്. കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയും മുൻ കൌൺസിലറുമായ കെ ബാബുവുമാണ് ഏറ്റവുമൊടുവിൽ ബിജെപിയിൽ ചേർന്നിട്ടുള്ളത്. കോൺഗ്രസ് ബിജെപിയിലേക്ക് എത്തിയിട്ടുള്ള ഇരുവരെയും ബിജെപി പാർട്ടി അംഗത്വം നൽകിയാണ് സ്വീകരിച്ചിട്ടുള്ളത്. ഒറ്റപ്പാലം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിൽ ചേരുന്നത്.

വരും ദിനങ്ങളിൽ നൂറോളം പാർട്ടി പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നാണ് ഇവർ നൽകുന്ന വിവരം. കോൺഗ്രസിന്റെ ഇപ്പോഴത്തെ അപചയവും നേതൃത്വത്തിന്റെ പോരായ്മകളുമാണ് കോൺഗ്രസ് വിടാൻ രാഷ്ട്രീയപ്രവർത്തകരെ പ്രേരിപ്പിച്ചിട്ടുള്ളത്. 2010ൽ 27ാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശെൽവനും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച കെ ബാബുവും ബിജെപി തട്ടകത്തിലെത്തിയിട്ടുണ്ട്. പാർട്ടിയിലെ ഗ്രൂപ്പുവഴക്കും നേതാക്കളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
Recommended Video



Click it and Unblock the Notifications