• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

തൃത്താല: ഒരുഘട്ടത്തില്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്ന കരുതിയിരുന്ന മണ്ഡലം ആണ് തൃത്താല. 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ച മണ്ഡലം ആണ് 2011 ല്‍ വിടി ബല്‍റാം കോണ്‍ഗ്രസിന് വേണ്ടി തിരിച്ചുപിടിച്ചത്. 2016 ല്‍ ബല്‍റാം ഭൂരിപക്ഷമുയര്‍ത്തി വീണ്ടും വിജയിക്കുകയും ചെയ്തു.

ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം; ബിഡിജെഎസിന് സീറ്റ് കുറയും

പട്ടാമ്പിയില്‍ അവസാന നിമിഷം ട്വിസ്റ്റ്; മുഹ്സിനെ ചൊല്ലി തര്‍ക്കം, സെയ്തലവിയെ മത്സരിപ്പിക്കണം

ഇത്തവണയും തൃത്താലയില്‍ ബല്‍റാം തന്നെ ആകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇതിനെതിരെ വലിയ പ്രാദേശിക എതിര്‍പ്പാണ് ഇപ്പോള്‍ ഉയരുന്നത്. എംബി രാജേഷിനെ പോലെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ സിപിഎം രംഗത്തിറക്കുക കൂടി ചെയ്യുമ്പോള്‍, കടുത്ത മത്സരമാകും തൃത്താലയില്‍ അരങ്ങേറുക. വിശദാംശങ്ങള്‍...

വീണ്ടും ബല്‍റാം

വീണ്ടും ബല്‍റാം

തൃത്താലയില്‍ കോണ്‍ഗ്രസിന് സംബന്ധിച്ച് ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് വിടി ബല്‍റാം. ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയം രണ്ടാം തിരഞ്ഞെടുപ്പിലും നേടിയ ബല്‍റാമിന് മണ്ഡലത്തില്‍ വലിയ സ്വാധീനവും ഉണ്ട്. യുവാക്കളുടെ പിന്തുണയുടെ കാര്യത്തിലും ബല്‍റാം മുന്നിലാണ്.

സിവി ബാചന്ദ്രന് വേണ്ടി

സിവി ബാചന്ദ്രന് വേണ്ടി

ഇതിനിടെയാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ സിവി ബാലചന്ദ്രന് വേണ്ടി ഒരു വിഭാഗം രംഗത്ത് വരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ് തന്നെ ഇത്തരമൊരു നീക്കം കോണ്‍ഗ്രസിനുള്ളില്‍ തുടങ്ങിയിരുന്നു. ഏറെ നാളായി സിവി ബാലചന്ദ്രനെ പോലുള്ള നേതാക്കള്‍ ഒതുക്കപ്പെടുകയാണ് എന്ന വികാരവും കോണ്‍ഗ്രസിലുണ്ട്.

പ്രതിഷേധ യോഗം

പ്രതിഷേധ യോഗം

ഇത്തവണ കാര്യങ്ങള്‍ കുറച്ച് കൂടി കടുക്കുമെന്നാണ് സൂചന. സിവി ബാചന്ദ്രന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തവണ വിടി ബല്‍റാമിനെ മാറ്റി നിര്‍ത്തി സിവി ബാലചന്ദ്രന് അവസരം നല്‍കണം എന്നതാണ് ആവശ്യം.

അടിത്തറ ഇളകിയാല്‍

അടിത്തറ ഇളകിയാല്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫിന്റേത് വന്‍ മുന്നേറ്റം എന്നൊന്നും വിശേഷിപ്പിക്കാന്‍ ആവില്ല. എന്നാല്‍ വോട്ട് നിലയില്‍ വിടി ബല്‍റാവിന് വലിയ വെല്ലുവിളിയാണ് ഇത്തവണ എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. 6,882 വോട്ടിന്റെ ലീഡ് ആണ് എല്‍ഡിഎഫിനുള്ളത്.

എംബി രാജേഷ് വന്നാല്‍

എംബി രാജേഷ് വന്നാല്‍

കഴിഞ്ഞ തവണ സുബൈദ ഇസഹാഖ് ആയിരുന്നു തൃത്താലയിലെ സിപിഎം സ്ഥാനാര്‍ത്ഥി. ഇത്തവണ മുന്‍ എംപി എംബി രാജേഷ് ആയിരിക്കും രംഗത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വിടി ബല്‍റാമിന് നേരിടേണ്ടി വരിക അതി ശക്തമായ മത്സരം തന്നെ ആയിരിക്കും എന്ന് ഉറപ്പാണ്.

മികച്ച സ്ഥാനാര്‍ത്ഥി

മികച്ച സ്ഥാനാര്‍ത്ഥി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് പരാജയപ്പെട്ട ആളാണ് എംബി രാജേഷ്. എന്നിരുന്നാലും കേരളത്തിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായിട്ടാണ് രാജേഷിനെ വിലയിരുത്തുന്നത്. ബിജെപിയ്‌ക്കെതിരെ അതി ശക്തമായ നിലപാട് സ്വീകരിക്കുന്ന ആള്‍ കൂടിയാണ് എംബി രാജേഷ്.

എളുപ്പമല്ല

എളുപ്പമല്ല

എംബി രാജേഷ്- വിടി ബല്‍റാം പോരാട്ടമാണ് തൃത്താലയില്‍ നടക്കുന്നത് എങ്കില്‍ രണ്ട് കൂട്ടര്‍ക്കും വിജയം എളുപ്പമാവില്ല. യൂത്ത് കോണ്‍ഗ്രസ്സും- യൂത്ത് ലീഗും ആണ് വിടി ബല്‍റാമിന്റെ മണ്ഡലത്തിലെ ശക്തി. എംബി രാജേഷ് മത്സരിക്കാനിറങ്ങുമ്പോള്‍ ഡിവൈഎഫ്‌ഐയും ശക്തമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്.

തുല്യ ശക്തികള്‍

തുല്യ ശക്തികള്‍

ചരിത്രം പരിശോധിച്ചാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും കുല്യ ശക്തിയുള്ള മണ്ഡലമാണ് തൃത്താല എന്ന് വ്യക്തം. രണ്ട് പാര്‍ട്ടികളും ആറ് തവണ വീതം ഇവിടെ വിജയിച്ചിട്ടുള്ളത്. അതില്‍ നാല് തവണയും രണ്ട് പാര്‍ട്ടികളും തുടര്‍ച്ചയായ വിജയം നേടിയവരാണ്.

താനൂരില്‍ വി അബ്ദുറഹ്മാന്‍ തന്നെ മല്‍സരിക്കും; നേരിടാന്‍ പികെ ഫിറോസ് എത്തുമോ, പൊടിപാറും

പ്രിയങ്ക ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കും; തമിഴ്നാടും കേരളവും പിടിക്കാന്‍ കിടിലന്‍ നീക്കം

English summary
Congress Local Leadership against VT Balram's candidature at Thrithala, demanding for CV Balachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X