Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിന്റെ ജൻമനാടായ പാലക്കാട് ആർക്കൊപ്പം?; ആകെയുള്ളത് 24 വോട്ടുകൾ

പാലക്കാട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കേരളത്തിൽ നിന്നും പിന്തുണ ഏറുമ്പോൾ അദ്ദേഹത്തിന്റെ ജൻമനാടായ പാലക്കാട് ആർക്കൊപ്പമെന്നതാണ് ഉറ്റുനോക്കുന്നത്. ശശി തരൂരിന്റെ തറവാടായ എലവഞ്ചേരി മുണ്ടാരത്ത് വീട് നെന്മാറ ബ്ലോക്ക് കമ്മിറ്റി പരിധിയിലാണ്. ജില്ലയിൽ 24 വോട്ടുകളാണ് ഉള്ളത്.

എം പിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എം എൽ എ, ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ, മുൻ എം പി വി എസ് വിജയരാഘവൻ തുടങ്ങിയവർക്കാണ് വോട്ടവകാശം ഉള്ളത്. നിലവിൽ യുവ നേതാക്കളടക്കം ആരും തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

 photo-2022-10-08-11-55-53-166522130

ശശി തരൂരും ഖാർഗെയും ഉറ്റസുഹൃത്തുക്കളാണെന്നും ജനാധിപത്യപരമായ മത്സരം കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നുന്നുണ്ടെന്നും മുതിർന്ന നേതാവ് വി എസ് വിജയരാഘവൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആഭ്യന്തര ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പെന്നായിരുന്നു വി കെ ശ്രീകണ്ഠൻ എം പിയുടെ പ്രതികരണം. സി പി എമ്മും ബി ജെ പിയും ഇനിയെങ്കിലും കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജയിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകുന്ന പാലക്കാട് നിന്നുള്ള രണ്ടാമത്തെ വ്യക്തിയാകും തരൂർ. നേരത്തേ ചേറ്റൂർ ശങ്കരൻ നായരായിരുന്നു പാലക്കാട് നിന്നും കോൺഗ്രസ് അധ്യക്ഷനായ ആദ്യ പാലക്കാട്ടുകാരൻ.

അതേസമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി 6 നാൾ കൂടിയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കളം മുറുകുമ്പോൾ കേരളത്തിൽ തരൂരിനുള്ള പിന്തുണ കൂടി വരികയാണ്. കഴിഞ്ഞ ദിവസം പാലായിൽ തരൂരിന് അനുകൂലമായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ട പിന്നാലെ തരൂര്‍ എംപി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റിയിൽ പ്രമേയം പാസാക്കിയിരുന്നു. ശശി തരൂരിനെ പിന്തുണയ്ക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെന്നായിരുന്നു വാർഡ് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസിന്റെ സംഘടന സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ശശി തരൂരിന് സാധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. തരൂരിനെ പിന്തുണച്ച് കൊണ്ടുള്ള വാർഡുകളും നോട്ടീസുകളും പ്രവർത്തകർ പതിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും തരൂരിന് വലിയ പിന്തുണയാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നും ഉള്ളത്. യുവ നേതാക്കളായ ഹൈബി ഈഡൻ, കെ എസ് ശബരീനാഥൻ തുടങ്ങിയവരാണ് തരൂരിന് കേരളത്തിൽ നിന്നം പിന്തുണ പ്രഖ്യാപിച്ചവർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+