ഭാഗ്യദേവത കനിഞ്ഞു, നിർമൽ ലോട്ടറി ഒന്നാം സമ്മാനം ബംഗാൾ സ്വദേശിയായ നിർമ്മാണ തൊഴിലാളിക്ക്
പാലക്കാട്: ഭാഗ്യം പല വഴിക്കും വരാം. ബംഗാള്‍ സ്വദേശിയായ ഇമാം ഹുസൈന് ഭാഗ്യം വന്നത് കേരളത്തിലെ ലോട്ടറി വഴിയാണ്. സ്വന്തം നാട്ടില്‍ നിന്നും ദൂരെ വന്ന് ജീവിക്കാനുളള വകയുണ്ടാക്കാന്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇമാം ഹുസൈനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇമാം ഹുസൈന് ലഭിച്ചത്.
പാലക്കാട് നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ഇമാം ഹുസൈന്‍. നിര്‍മല്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ലോട്ടറി അടിച്ച വിവരം കഴിഞ്ഞ ദിവസം തന്നെ ഇമാം ഹുസൈന്‍ അറിഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരെ അടക്കം ആരെയും ഇക്കാര്യം അറിയിച്ചില്ല. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ഇമാം ഹുസൈന്‍ ആദ്യം പോലീസിനെ ഏല്‍പ്പിച്ചു. അതിന് ശേഷമാണ് ലോട്ടറി അടിച്ച വിവരം സുഹൃത്തുക്കളേയും വീട്ടുകാരെയും പോലും അറിയിച്ചത്.

പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയാണ് ഇമാം ഹുസൈന്‍. ജോലി തേടി ഇമാം ഹുസൈന്‍ കേരളത്തില്‍ എത്തിയത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പാലക്കാട്ടെ എടത്തനാട്ടുകരയിലെ കോട്ടപ്പള്ളിയിലാണ് ഇമാം നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നത്. സ്ഥിരമായി ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇമാം ഹുസൈന്‍. ഇതാദ്യമായാണ് ഭാഗ്യദേവത കനിയുന്നത്. നിര്‍മ്മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒന്നാം സ്ഥാനം തനിക്കാണെന്ന് ഇമാം അറിഞ്ഞിരുന്നു.
ഉടനെ തന്നെ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ല്‍ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസുകാര്‍ ജീപ്പിലെത്തി. സിഐ സിജോ വര്‍ഗീസും സംഘവും ഇമാം ഹുസൈനെ സുരക്ഷിതമായി പോലീസ് വാഹനത്തില്‍ കയറ്റി. അപ്പോഴാണ് നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇമാം ഹുസൈന് ലോട്ടറി അടിച്ച വിവരം അറിയുന്നത്. പോലീസ് എത്തിയതോടെ ഇമാം വീട്ടുകാരെ ഫോണില്‍ വിളിച്ച് സന്തോഷ വാര്‍ത്ത പങ്കുവെച്ചു.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്ക് അധികൃതര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്. അതുവരെ ഇമാം നാട്ടുകല്‍ പോലീസ് സ്‌റ്റേഷനില്‍ തന്നെ കഴിഞ്ഞു. 70 ലക്ഷം രൂപ ലഭിച്ചതോടെ നാട്ടിലേക്ക് തിരിച്ച് പോകാനാണ് ഇമാം ഹുസൈന്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന ചെറിയ കുടുംബമാണ് ഇമാം ഹുസൈനുളളത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇമാം വിവാഹിതനായത്. സമ്മാനമായി ലഭിക്കുന്ന തുക കൊണ്ട് സ്വന്തമായൊരു വീട് വെക്കണം എന്നും നാട്ടിലെ കടങ്ങളെല്ലാം തീര്‍ക്കണം എന്നുമാണ് ഇമാം ഹുസൈന്‍ ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications