കൊവിഡ് രോഗിയുമായി സമ്പര്‍ക്കം, ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന് എംപിയും ക്വാറന്റീനില്‍
പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണ്ഠന് എംപി, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വാളയാര്‍ അതിര്‍ത്തി കടന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ഈ ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിരീക്ഷണത്തില്‍ പോകേണ്ടിവന്നത്.

അതേസമയം, പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു തമിഴ്നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്.
രോഗികളുടെഎണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാലും മുഴുവന്‍ പേര്‍ക്കുമുള്ള ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര് രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications