'നിയന്ത്രണം പാലിക്കാനാകില്ല സാറെ';..പാലക്കാട് കൊടും ചൂടിലും പണിയെടുത്ത് നിർമ്മാണത്തൊഴിലാളികൾ
കൊടും ചൂടിലും ജോലി തുടർന്ന് പാലക്കാട്ടെ നിർമ്മാണ തൊഴിലാളികൾ. ഉഷ്ണതരംഗത്തെ തുടർന്ന് നിർമ്മാണ മേഖലയിൽ സർക്കാർ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനുമിടയില്‍ തുറസായ സ്ഥലത്തെ ജോലി ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ അന്നത്തെ കുറിച്ച് ആലോചിക്കുമ്പോൾ നിർദ്ദേശം പാലിക്കാനാകില്ലെന്ന് പറയുകയാണ് തൊഴിലാളികൾ.
ചൂട് സഹിക്കാൻ പറ്റാത്തതാണെന്ന് തൊിലാളികൾ ഒരേ സ്വരത്തിൽ പറയുന്നു. അതേസമയം കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പോൾ മറ്റ് വഴികൾ ഇല്ലെന്നും ഇവർ പറയുന്നു. തൊഴിലാളികൾ നിർദ്ദേശം ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ടെങ്കിലും ചൂടും കാരണം അവരും കൃത്യമായ പരിശോധന നടത്തുന്നില്ലത്രേ. സര്‍ക്കാര്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വിധേന സഹായിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യപ്പെടുന്നു.

അതേസമയം പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുളളതിനാലും ഉഷ്ണതരംഗ സാധ്യതയുളളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മെയ് 6 വരെ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരും.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും ജില്ലയില്‍ മലയോര മേഖലകളിലൊഴികെ മെയ് 6 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുളളതിനാല്‍ പൊതുജനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന താഴെ പറയുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിർദ്ദേശങ്ങൾ ഇങ്ങനെ
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.












Click it and Unblock the Notifications