പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് കോൺഗ്രസിൽ തർക്കം രൂക്ഷം; സ്ഥാനാർത്ഥി നിർണയം വൈകുന്നു.. ഇടപെട്ട് ചെന്നിത്തല

Google Oneindia Malayalam News

പാലക്കാട്; നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. 52സീറ്റിൽ ഇതുവരെ 32 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി 20 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത്. 20 സീറ്റുകളും കോൺഗ്രസിന്റേതാണ്. സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് സ്ഥാനാർത്ഥി നിർണയം വൈകിക്കുന്നത്.

congress palakkad

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി വെറും രണ്ട് ദിവസമാണ് അവശേഷിക്കുന്നത്. പ്രധാനമായും കല്ലേപ്പുള്ളി സൗത്ത്,കൽമണ്ഡപം സീറ്റുകളെ ചൊല്ലിയാണ് തർക്കം മുറുകുന്നത്., നാല് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടാണ് തർക്കങ്ങൾക്ക് വഴിവെച്ചത്.നിലവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് നാല് തവണ മത്സരിച്ച ആളായതിനാലാണ് സീറ്റ് നൽകില്ലെന്ന് ഡിസിസി പ്രസിഡന്റ് നിലപാട് എടുത്തത്.എന്നാൽ സമീപ പഞ്ചായത്തിൽ നാല് തവണ മത്സിച്ചവർക്ക് സീറ്റ് നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് കോൺഗ്രസിൽ തർക്കം രൂക്ഷം; സ്ഥാനാർഥി നിർണയം അനന്തമായി നീളുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് പ്രശ്നത്തിൽ ഇടപെട്ടിട്ടുണഅട്.ഡിസിസി പ്രസിഡന്റ് വികെ ശ്രീധരൻ അനാവശ്യമായി ഗ്രൂപ്പ് കളിക്കുകയാണെന്നാണ് സ്ഥാനാർത്ഥികളുടേയും നേതാക്കളുടേയും പരാതി.

ജില്ലയിലെ രാഷ്ട്രീയ ചിത്രം

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.

ചെണ്ട മുതൽ മൊബൈല്‍ ഫോണ്‍ വരെ; സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധിചെണ്ട മുതൽ മൊബൈല്‍ ഫോണ്‍ വരെ; സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധി

ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവുംഒമാനിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; വില്ലനായത് കൊവിഡും സ്വദേശിവത്കരണവും

ധനമന്ത്രിയുടെ വെല്ലുവിളി;സ്ഥാപനത്തിന്റെ വിവരം വിശദീകരിച്ച് മാത്യു കുഴൽനാടന്റെ മറുപടിധനമന്ത്രിയുടെ വെല്ലുവിളി;സ്ഥാപനത്തിന്റെ വിവരം വിശദീകരിച്ച് മാത്യു കുഴൽനാടന്റെ മറുപടി

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തിസഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

English summary
Controversy rages in Palakkad Congress; Candidate decision delayed .. Chennithala intervened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X