മന്ത്രി എകെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ആശുപത്രിയില്‍ ചികിത്സയില്‍
പാലക്കാട്: മന്ത്രി എകെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുമായി സമ്പര്‍ക്കമുണ്ടായവര്‍ കൊവിഡ് മാനദണ്ഡ പ്രകാരം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു.
നേരത്തെ മന്ത്രി ഇപി ജയരാജന്, വിഎസ് സുനില്‍ കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.