Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്നും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്!! വിവരങ്ങൾ ഇങ്ങനെ

പാലക്കാട്; ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 148 ആയി. ചെന്നൈ, അബുദാബ്, ദുബായ് എന്നിവടങ്ങളിൾ നിന്ന് വന്നവർക്കും ഒരു പുതുനഗരം കരിപ്പോട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊപ്പം മണ്ണേങ്ങോട് സ്വദേശി (62, പുരുഷൻ) യാണ് ചെന്നൈയിൽ നിന്നും എത്തിയ രോഗം സ്ഥിരീകരിച്ചയാൾ. മെയ് 25 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
അബുദാബിയിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
മെയ് 17ന് എത്തിയ വലിയപാടം സ്വദേശി (35, പുരുഷൻ,) എലപ്പുള്ളി നോമ്പിക്കോട് സ്വദേശി (47, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 17 ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47, പുരുഷൻ)
,പുതുനഗരം കരിപ്പോട് സ്വദേശിക്കും(47, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

corona35-1589

അതേസമയം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ആശങ്ക പടർത്തിയിട്ടുണ്ട്. 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. 5 നഴ്സുമാർക്കും 9 ആരോഗ്യ പ്രവർത്തകർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതോടെ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള ആശങ്കകളാണ് ഉയരുന്നത്.

നിരീക്ഷണത്തിൽ കഴിയുന്നവർ പലരും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വീടുകളിൾ ഉൾപ്പെടെ കർശന നിയന്ത്രണം പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരുന്നു. നേരത്തേ ആശുകൾ ജാഗ്രത പാലിച്ചില്ലേങ്കിൽ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മന്ത്രി എകെ ബാലനും നൽകിയിരുന്നു.

Recommended Video

cmsvideo
    പാലക്കാട് മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമാവുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+