പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്നും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്!! വിവരങ്ങൾ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 148 ആയി. ചെന്നൈ, അബുദാബ്, ദുബായ് എന്നിവടങ്ങളിൾ നിന്ന് വന്നവർക്കും ഒരു പുതുനഗരം കരിപ്പോട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊപ്പം മണ്ണേങ്ങോട് സ്വദേശി (62, പുരുഷൻ) യാണ് ചെന്നൈയിൽ നിന്നും എത്തിയ രോഗം സ്ഥിരീകരിച്ചയാൾ. മെയ് 25 നാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
അബുദാബിയിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
മെയ് 17ന് എത്തിയ വലിയപാടം സ്വദേശി (35, പുരുഷൻ,) എലപ്പുള്ളി നോമ്പിക്കോട് സ്വദേശി (47, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 17 ദുബായിൽ നിന്നും വന്ന കപ്പൂർ സ്വദേശി (47, പുരുഷൻ)
,പുതുനഗരം കരിപ്പോട് സ്വദേശിക്കും(47, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

corona35-1589

അതേസമയം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ആശങ്ക പടർത്തിയിട്ടുണ്ട്. 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. 5 നഴ്സുമാർക്കും 9 ആരോഗ്യ പ്രവർത്തകർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതോടെ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള ആശങ്കകളാണ് ഉയരുന്നത്.

നിരീക്ഷണത്തിൽ കഴിയുന്നവർ പലരും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വീടുകളിൾ ഉൾപ്പെടെ കർശന നിയന്ത്രണം പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരുന്നു. നേരത്തേ ആശുകൾ ജാഗ്രത പാലിച്ചില്ലേങ്കിൽ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മന്ത്രി എകെ ബാലനും നൽകിയിരുന്നു.

Recommended Video

cmsvideo
പാലക്കാട് മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമാവുന്നു

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 മരണം, 40 പേർക്ക് പരിക്ക്! സമീപവാസികളെ ഒഴിപ്പിച്ചുഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 മരണം, 40 പേർക്ക് പരിക്ക്! സമീപവാസികളെ ഒഴിപ്പിച്ചു

പട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭപട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭ

ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ

English summary
covid confirmed for 5 people in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X