Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അതേസമയം പാലക്കാട് ഇന്ന് 496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5422 ആയി. ഇന്ന് 217 പേർക്കാണ് രോഗമുക്തി. 342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 139 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറത്തു നിന്ന് വന്ന 10 പേർക്ും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 36 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്.

muhsin3-1585635

അതേസമയം സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂര്‍ 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂര്‍ 109, കാസര്‍ഗോഡ് 193 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+