പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നാട്ടിലേക്ക് മുങ്ങി; യാത്ര തിരിച്ചത് കെഎസ്ആർടിസി ബസിൽ, ഒടുവിൽ

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ആരോഗ്യവകുപ്പിനെ വെട്ടിച്ച് കണ്ണൂരിലേക്ക് മുങ്ങി. ബൈക്കിലും ബസിലുമായിട്ടായിരുന്നു യാത്ര. ഒടുവിൽ കൊയിലാണ്ടി വെച്ച് പോലീസിന്ഡറെ സഹായത്തോടെ രോഗിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവം ഇങ്ങനെ

തൃത്താലയിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് കെഎസ്ആർടിസി ബസിലും ബൈക്കിലുമായി കണ്ണൂരിലെ വീട്ടിലേക്ക് മുങ്ങിയത്. മധുരയിൽ ചെരുപ്പ് കട നടത്തുകയായിരുന്ന ഇയാൾ കഴിഞ്ഞ 23 നാണ് തൃത്താലയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. തുടർന്ന് ഇവിടെ ക്വാറന്റീനിൽ കഴിയുകയായിരുന്നു. 30 ന് സുഹൃത്തിനൊപ്പം എത്തി പട്ടാമ്പിയിൽ എത്തി സ്രവം പരിശോധിച്ച് മടങ്ങി.

xcoronavirus46-15913

ഇന്നലെ ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇത് പറയാനായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് കണ്ണൂർ സ്വദേശി നാട്ടിലേക്ക് പോയതായി അറിഞ്ഞത്. ഇയാൾ ബൈക്കിലായിരുന്നു കോഴിക്കോടേക്ക് പോയത്. അവിടെ വെച്ച് ബൈക്ക് കടയിൽ ഏൽപ്പിച്ച് കണ്ണൂരിലേക്ക് കെഎസ്ആർടിസി ബസിൽ പുറപ്പെടുകയായിരുന്നു.പാലക്കാട് ജില്ലാ ആരോഗ്യവിഭാഗം ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ കൊയിലാണ്ടിയിൽ എത്തിയതായി അറിഞ്ഞു. തുടർന്ന് അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തി കണ്ണൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റി.

അതേസമയം പാലക്കാട് ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്കാണ് രോഗമുക്തി. ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിലും 5 പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

English summary
Covid confirmed patient went to kannur from palakkad without telling officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X