പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷോർണൂരിൽ അനാശ്യാസത്തിനിടെ പിടിയിലായ യുവതിക്ക് കൊവിഡ്, അറസ്റ്റിലായ പത്ത് പേരും നിരീക്ഷണത്തില്‍

Google Oneindia Malayalam News

ഷോര്‍ണൂര്‍: ലോഡ്ജില്‍ അനാശ്യാസ പ്രവര്‍ത്തനത്തിനിടെ അറസ്റ്റിലായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അന്ന് അവിടെ നിന്നും അറസ്റ്റ് ചെയ്ത എല്ലാവരോടും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

covid

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

അസം സ്വദേശിയായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേരെയാണ് പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പത്ത് പേരെയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നത്. സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉടമ അസം സ്വദേശിനികളായ നാല് യുവതികള്‍, നാല് പുരുഷന്മാര്‍ എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ അനാശ്യാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെത്. അതുകൊണ്ട് ലോഡ്ജ് എത്രയും പെട്ടന്നെ് അണുനശീകരണം നടത്തും.അതേസമയം, പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍ , വിദേശത്ത് നിന്നെത്തിയ 16 പേര്‍, ഉറവിടം അറിയാത്ത 10 പേര്‍, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 80 പേര്‍ക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 601ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.പട്ടാമ്പി താലൂക്ക് പരിധിയില്‍ വരുന്ന പട്ടാമ്പി നഗരസഭ, മുതുതല, കൊപ്പം, നാഗലശ്ശേരി, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, തിരുമിറ്റക്കോട് പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.

പട്ടാമ്പിയിൽ ലോക് ഡൗൺ നീട്ടി; പാലക്കാട് ഇന്ന് 78 പേർക്ക് കൊവിഡ്!! 40 പേർക്ക് സമ്പർക്കത്തിലൂടെ പട്ടാമ്പിയിൽ ലോക് ഡൗൺ നീട്ടി; പാലക്കാട് ഇന്ന് 78 പേർക്ക് കൊവിഡ്!! 40 പേർക്ക് സമ്പർക്കത്തിലൂടെ

'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം'പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്', കോടി രൂപയുടെ മൂല്യം

English summary
Covid confirmed To a woman was arrested during immoral traffic at the lodge in Shornur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X