പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒക്ടോബര്‍ അഞ്ചിനകം ബ്ലോക്ക് തലത്തില്‍ കോവിഡ് എഫ്എല്‍ടിസികള്‍ തുടങ്ങും : മന്ത്രി എ കെ ബാലന്‍

Google Oneindia Malayalam News

പാലക്കാട്; കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര രോഗബാധിതര്‍ അല്ലാത്തവര്‍ക്ക് ഇവിടെ ചികിത്സ ഉറപ്പാക്കാനാവും. കാറ്റഗറി ബി, സി യില്‍ ഉള്‍പെടുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇതുമൂലം സാധ്യമാകും. കോവിഡ് 19 അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Recommended Video

cmsvideo
പാലക്കാട്; ബാബ്‌റി മസ്‌ജിദ്‌ വിധി; ഒറ്റപ്പാലത്ത് പ്രതിഷേധം തീർത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
xdoctor-159334746

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ പരമാവധി രോഗികളെ പ്രവേശിപ്പിച്ച് കഴിഞ്ഞു. വരും മാസങ്ങളില്‍ രോഗികളുടെ വര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ അടക്കം കോവിഡ് ബാധിതരെ ചികില്‍സിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ജില്ലാ ആശുപത്രിയില്‍ 24 ഐ.സി.യു ബെഡുകളുള്ള വാര്‍ഡ് കോവിഡ് ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 14 മുറികള്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണിക്കള്‍ക്കായും നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ്, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, ഗവ. വിക്ടോറിയ ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍, കിന്‍ഫ്ര, അഗളി സി.എഫ്.എല്‍.ടി.സി.കളിലും ചികിത്സ തുടരുന്നു. ജില്ലയിലെ കോവിഡ് പരിശോധന തോത് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.

English summary
covid FLTCs will be launched at block level by October 5: Minister AK Balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X