Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പ്രതിരോധം: അട്ടപ്പാടിയിൽ കർശന പോലീസ് പരിശോധന

പാലാക്കാട്; അട്ടപ്പാടി മേഖലയിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു.മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ ജംഗഷൻ, ആനക്കട്ടി, ഷോളയൂർ എന്നിവിടങ്ങളിൽ വാഹന പരിശോധനയും നടത്തുന്നുണ്ട്.

തമിഴ്നാട്ടിൽ നിന്നും ഊട് വഴികളിലൂടെ കടന്നുവരാവുന്ന അതിർത്തി പ്രദേശങ്ങളായ ഊടപ്പെട്ടി , തൂവ, മട്ടത്ത്കാട് തുടങ്ങീയ സ്ഥലങ്ങളിലും പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ അഗളിയിൽ മൂന്നും ഷോളയൂരിൽ രണ്ടും മൊബൈൽ പട്രോളിംങ് യൂണിറ്റുകൾ പരിശോധന നടത്തി വരുന്നതായും എ.എസ്.പി. അറിയിച്ചു.

 kerala-police-1-27-148

അതേസമയം അന്തർ ജില്ലാ യാത്രകൾക്ക് ട്രാവൽ പാസ് നിർബന്ധമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവർ താമസ സ്ഥലത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതിയായ ട്രാവൽ പാസ് വാങ്ങണം. ട്രാവൽ പാസ് കൈവശമുള്ളവർക്ക് മാത്രമാണ് അന്തർ ജില്ലാ യാത്രകൾ നടത്താൻ അനുമതിയുള്ളത്. ജില്ലയ്ക്ക് അകത്ത് യാത്ര ചെയ്യാൻ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈവശം കരുതണം. സംസ്ഥാനത്ത് ജില്ലാ പോലീസ് മേധാവികൾ ഡി.ജി.പിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+