• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് പ്രതിരോധം: പാലക്കാട് ജില്ലയിൽ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജം

പാലക്കാട് : കോവിഡ് വ്യാപനം തടയാന്‍ ജില്ലയില്‍ ആറ് ഇടങ്ങളിലായി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് , ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവിടങ്ങളില്‍ ആവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ ജില്ലാ ആശുപത്രിയില്‍ 64 ഐ.സി.യു കിടക്കകള്‍, 29 വെന്റിലേറ്റര്‍ ബെഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തീവ്ര രോഗബാധിതരായ ബി, സി കാറ്റഗറിയിലുള്ളവരെയാണ് നിലവില്‍ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളില്‍ വര്‍ദ്ധനവുണ്ടെങ്കില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്‌സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 - 59 വയസ്, അറുപതും അതിനു മുകളിലുമുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കി വരുന്നത്.

English summary
Covid treatment centers in 6 places in Palakkad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X