പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗികൾ കുതിച്ചുയരുന്നു;രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ

Google Oneindia Malayalam News

പാലക്കാട്; രോഗലക്ഷണം ഇല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സയിൽ കഴിയാം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടായാൽ രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സയിൽ തുടരുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിർദേശപ്രകാരമാണ് തീരുമാനം.

സി.എഫ്. എൽ.ടി.സി കളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ സൗകര്യം പരിഗണിച്ചുമാണ് നടപടി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ

palakakd corona

1. രോഗിയെ പരിശോധിക്കുകയും മറ്റ് അസുഖങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
2. 10 മുതൽ 60 വയസ്സിനുള്ളിൽ പ്രായമുള്ളവർക്ക് ഹോം ഐസൊലേഷൻ അനുവദിക്കും.
3. ഡോക്ടറും സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘമാണ് രോഗിയെ പരിശോധിച്ച് ഹോം ഐസൊലേഷൻ അയക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.
4. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് വീട്ടിൽ നിർത്തുക. പരിശോധന, ഡിസ്ചാർജ് എന്നിവ നിയമാനുസൃതം ആയിരിക്കും.
5. ഹോം ഐസൊലേഷനിൽ നിൽക്കുന്ന രോഗികളെ സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മെഡിക്കൽ ഓഫീസർക്കും കൈമാറണം.
6. വീട്ടിൽ കഴിയുന്ന രോഗിക്ക് സ്വയം പരിശോധിക്കുന്നതിന് നിർബന്ധമായും സ്വന്തമായി പൾസ് ഓക്സിമീറ്റർ ഉണ്ടായിരിക്കണം.
7. രോഗിക്ക് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ അടുത്തുള്ള സി എഫ് എൽ ടി സി അല്ലെങ്കിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആംബുലൻസിലോ അടച്ച വാഹനത്തിലോ മാറ്റണം.

കർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേകർഷകരുടെ 'റെയിൽ റോക്കോ' സമരം; ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയിൽവേ

 മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാം മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല;യാഥാർത്ഥ്യം അറിയാം

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

English summary
covid treatment; Home isolation provided in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X