പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് വാക്‌സിനേഷന്‍: പാലക്കാട് 9 കേന്ദ്രങ്ങൾ..തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ഡി.എം.ഒ

Google Oneindia Malayalam News

പാലക്കാട്; ഈ മാസം 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനെ തുടർന്ന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്സിനേഷൻ കേന്ദ്രങ്ങളിൽ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തിൽ ഓരോ കേന്ദ്രങളിലും ഒരു സെക്ഷനിൽ 100 ആരോഗ്യ പ്രവർത്തകർക്ക് വീതം വാക്സിൻ നൽകാനാണ് തീരുമാനിച്ചിട്ടുളളത്.

corona

ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ

ജില്ലാ ആശുപത്രി,പാലക്കാട്,ജില്ലാ ആയുർവേദ ആശുപത്രി,സിഎച്ച്സി നെൻമാറ, സിഎച്ച്സി കൊപ്പം,
സിഎച്ച്സി നന്നിയോട്,സിഎച്ച്സി അഗളി,
സിഎച്ച്സി ചാലിശ്ശേരി,സിഎച്ച്സി അമ്പലപ്പാറ,പിഎച്ച്സി കോട്ടോപാടം

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒരു വാക്‌സിനേറ്റര്‍ ഓഫീസറും നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, ഐഡൻറിറ്റി പരിശോധന,വാക്‌സിനേഷന്‍, വാക്സിനേഷൻ എടുത്തവർക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് റൂമുകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പോലീസ്, ആoബുലൻസ് ഉൾപ്പെടെയുളള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കുത്തി വെയ്പിനു വേണ്ട സിറിഞ്ചുകൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95കേരളത്തിൽ ഇന്ന് 4545 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

ശബരിമലയിൽ എത്തിയത് 1,16,706 തീർത്ഥാടകർ;ലഭിച്ച വരുമാനം 14 കോടി രൂപശബരിമലയിൽ എത്തിയത് 1,16,706 തീർത്ഥാടകർ;ലഭിച്ച വരുമാനം 14 കോടി രൂപ

കഴക്കൂട്ടത്ത് മത്സരിക്കും? സൂചന നൽകി വി മുരളീധരൻ.. ഒ രാജഗോപാലിന്റെ കാര്യത്തിൽ മറുപടി ഇങ്ങനെകഴക്കൂട്ടത്ത് മത്സരിക്കും? സൂചന നൽകി വി മുരളീധരൻ.. ഒ രാജഗോപാലിന്റെ കാര്യത്തിൽ മറുപടി ഇങ്ങനെ

English summary
Covid Vaccination: 9 centers in Palakkad..DMO says preparations have been completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X