കൊവിഡ്:മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി
പാലക്കാട്; ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി അറിയിച്ചു.കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. ഉദ്യാനത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉദ്യാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും കളക്ടർ അറിയിച്ചു.മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ.
ഉദ്യാനത്തിനകത്തും പുറത്തും വിനോദ സഞ്ചാരികള്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം.
എല്ലാ വിനോദ സഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം.
മലമ്പുഴ സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലമ്പുഴ ഉദ്യാനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും തളക്ടർ അറിയിച്ചു.
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
അതേസമയം ജില്ലയിൽ ഇന്ന് 864 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 328 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 24 പേർ, 4ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 90 പേര്‍ക്കാണ് രോഗമുക്തി.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4493 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കണ്ണൂർ,വയനാട് ജില്ലകളിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലും 9 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 53 പേർ മലപ്പുറം ജില്ലയിലും 56 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു, കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കടുത്ത നിയന്ത്രണം
കോവിഡ് പ്രതിരോധം ഇനി താക്കീതില്ല, നടപടി;ജില്ലാ കലക്ടര്‍
വാക്സിൻ നിർമ്മാണത്തിന് രാജ്യത്തിന്റെ മുഴുവൻ ശേഷിയും വിനിയോഗിക്കും; പ്രധാനമന്ത്രി
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications

