പാലക്കാട് നിർത്തിയിട്ട ട്രാക്ടറിൽ ബൈക്കിടിച്ച് സിപിഐഎം പ്രവർത്തകൻ മരിച്ചു: അപകടം ദേശീയപാത 544ല്‍!!
പാലക്കാട്: എൻഎച്ച് 544 ൽ കാടാങ്കോട് ഘനി ഹോണ്ടയ്ക്ക് സമീപം നിർത്തിയിട്ട ട്രാക്ടറിൽ ബൈക്കിടിച്ച് സി പി ഐ എം പ്രവർത്തകനും, എസ് എഫ് ഐ പുതുശ്ശേരി മുൻ ഏരിയ സെക്രട്ടറിയുമായ എസ് രജീഷ് മരണപ്പെട്ടു. പുതുശ്ശേരി തേക്കെത്തറ സ്വദേശിയാണ്. കാലത്ത് 9.30 മണിയോടെയായിരുന്നു സംഭവം.

ട്രാക്ടർ കേടായതിനെത്തുടർന്ന് റോഡരികിൽ നിർത്തിയിടുകയായിരുന്നു. അതിന്റെ പുറകിൽ രജീഷ് സഞ്ചരിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടത്തിൽ രക്തം ഒരുപാട് പോയതിനാൽ മരണപ്പെടുകയായിരുന്നു..

സിപിഐഎം പുതുശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖലാ കമ്മിറ്റിയംഗങ്ങളായിരുന്നു രജീഷ്. പരേതനായ ശ്രീനിവാസനാണു രജിഷിന്റെ അഛൻ. അമ്മ രാജേശ്വരി, ഭാര്യ ലതിക, മക്കൾ- നിരഞ്ജൻ( 2 മാസം), സഹോദരൻ -രാജേഷ്. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത കൊലക്കുറ്റത്തിനു പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു












Click it and Unblock the Notifications