Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

പാലക്കാട‌്: മഹാരാജസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഏരിയാ കമ്മിറ്റിക്ക് കീഴിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ, ക്യാമ്പസ‌് ഫ്രണ്ട‌് വർഗീയവാദികളുടെ കൊലക്കത്തി രാഷ‌്ട്രീയത്തിനെതിരെയും നാടിന്റെ വർഗീയതയിൽനിന്ന‌് രക്ഷിക്കാനും എന്ന മുദ്രാവാക്യത്തിലാണ് കൂട്ടായ‌്മയിൽ സംഘടിപ്പിച്ചത്. കനത്ത മഴയെ വകവയ‌്ക്കാതെ നൂറുകണക്കിനാളുകളാണ‌് ഓരോ കേന്ദ്രങ്ങളിലും എത്തിയത‌്.

മതതീവ്രവാദികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം മണ്ണാർക്കാട് ഏരിയകേന്ദ്രത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റ് അംഗം പികെ ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.യു ടി രാമകൃഷ്ണൻ അധ്യക്ഷനായി. ജി പി രാമചന്ദ്രൻ, കെ എൻ സുശീല, എം വിനോദ്കുമാർ എന്നിവർ സംസാരിച്ചു. എം ഉണ്ണീൻ സ്വാഗതവും എം ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

news

പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് തിവ്രവാദികളെ ഒറ്റപ്പെടുത്തുക, വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക എന്നീ മുദ്രവാക്യമുയർത്തി സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ സുരേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഉണ്ണി എംഎൽഎ, എം ഹംസ, എം ആർ മുരളി, ഏരിയ കമ്മിറ്റി അംഗം ഇ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് സ്വാഗതവും എരിയ കമ്മിറ്റി അംഗം സി വിജയൻ നന്ദിയും പറഞ്ഞു.

പട്ടാമ്പിയിൽ സിപിഐ എം പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ വി സുരേഷ് അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം സുബൈദ ഇസഹാഖ്, പ്രൊഫ. പി ഗംഗാധരൻ, പി എം വാസുദേവൻ, രക്തസാക്ഷി പി കെ രാജന്റെ സഹോദരൻ ഡോ. പി കെ ഹരിദാസ്, സി അച്യുതൻ, ടി ഗോപാലകൃഷ്ണൻ, യു അജയകുമാർ എന്നിവർ സംസാരിച്ചു. എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും കെ പി അജയൻ നന്ദിയും പറഞ്ഞു.

സിപിഐ എം തൃത്താല ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ‌്മ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ പി ശ്രീനിവാസൻ സ്വാഗതവും എം ടി അച്യുതൻ നന്ദിയും പറഞ്ഞു.

സിപിഐ എം അട്ടപ്പാടി ഏരിയ പ്രതിഷേധ സംഗമം അഗളിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ ഉദ്ഘാടനം ചെയ‌്തു. ഏരിയ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ വി കെ ജെയിംസ്, വി എസ് ജോസ്, പി ശിവശങ്കരൻ, കെ വി അനീഷ്, ശ്രീലക്ഷ‌്മി ശ്രീകുമാർ, പി രാമമൂർത്തി എന്നിവർ സംസാരിച്ചു. എൻ ജംഷീർ സ്വാഗതം പറഞ്ഞു.

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കടമ്പഴിപ്പുറത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ ഹരിദാസൻ അധ്യക്ഷനായി. കെ എസ് സലീഖ, കെ രാമചന്ദ്രൻ, കെ ശ്രീധരൻ, പി അരവിന്ദാക്ഷൻ, പി സുബ്രഹ്മണ്യൻ, എ കെ ഷീലാദേവി, സി കൃഷ്ണൻകുട്ടി, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികളെ ഒറ്റപ്പെടുത്തുക, വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സിപിഐ എം ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.

ബസ് സ്റ്റാൻഡിനു സമീപം നടന്ന പരിപാടിയിൽ പിഎ ഉമ്മർ അധ്യക്ഷനായി. ഇ ചന്ദ്രബാബു, കെ ഉണ്ണികൃഷ്ണൻ, കെ ടി സത്യൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ബി സുഭാഷ് സ്വാഗതവും കെ നന്ദകുമാർ നന്ദിയും പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+