Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് പിടിക്കാൻ സിപിഎം തന്ത്രം;വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ ഇറക്കാൻ നീക്കം

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് പിടിക്കാൻ തന്ത്രം മെനഞ്ഞ് സി പി എം. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനാഥിനെ മത്സരിപ്പിക്കാനുള്ള ആലോചനകളാണ് സി പി എമ്മിൽ നടക്കുന്നത്. ഗോപിനാഥിനെ പോലൊരാൾ മത്സരിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് സി പി എം വിലയിരുത്തുന്നത്.

സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് കൊണ്ട് സി പി എം നേതാക്കൾ ചർച്ച നട്തിയതായി എവി ഗോപിനാഥ് വ്യക്തമാക്കി. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി ഗോപിനാഥ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇപ്പോൾ മത്സരിക്കാനില്ലാത്തതെന്നും ഗോപിനാഥൻ പ്രതികരിച്ചു.

av-gopinath-palakkad-

പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ ബി ജെ പിയാണ് ഭരിക്കുന്നത്. മാത്തൂരും പിരിയാരും യു ഡി എഫിനാണ് ഭരണം. കണ്ണാടിയിൽ മാത്രമാണ് സി പി എമ്മിന് ഭരണമുള്ളത്.
പാലക്കാട് മണ്ഡലത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സി പി എം. സംഘടനാപരമായും പാർട്ടി പാലക്കാട് ശക്തമല്ല. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനം മാത്രം നേടാനെ സി പി എമ്മിന് സാധിച്ചിരുന്നുള്ളു.

ഇതാണ് സാഹചര്യം എന്നിരിക്കെ സി പി എം കരുത്തനെ നിർത്തിയാൽ ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കും. അത് ബി ജെ പിക്ക് പാലക്കാട് ഗുണകരമാകുകയും ചെയ്യും. ബി ജെ പിയെ ജയിപ്പിക്കാൻ സി പി എം ശ്രമിക്കുമോ അതോ ഇത്തവണയും പാലക്കാട് കോൺഗ്രസിനെ സഹായിക്കുമോയെന്നാണ് കാത്തിരുന്ന് അറിയേണ്ടത്. അതേസമയം പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസും ബി ജെ പിയും.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. മുൻ തൃത്താല എം എൽ എ വിടി ബൽറാമിന്റെ പേരും ചർച്ചകളിൽ നിറയുന്നുണ്ട്. അതേസമയം ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കാൻ ശക്തനെ തന്നെ ഇറക്കാനാണ് ബി ജെ പിയിലെ ആലോചന. ശോഭ സുരേന്ദ്രന്റെ പേരാണ് ബി ജെ പിക്കുള്ളിൽ ചർച്ചയാകുന്നത്. മത്സരിച്ചിടത്തെല്ലാം വോട്ട് ഉയർത്താൻ ശോഭയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇ ശ്രീധരൻ നേടിയ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമാക്കാൻ ശോഭയക്ക് കഴിയുമെന്നാണ് നേതാക്കൾ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+