പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബല്‍റാമിന് വേണ്ടി സിവിയെ മെരുക്കി കെ സുധാകരന്‍; വാഗ്ദാനം കെപിസിസി ജനറല്‍ സെക്രട്ടറി പദം

Google Oneindia Malayalam News

തൃത്താല: ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കാനിരിക്കുന്ന തൃത്താലയില്‍ കോണ്‍ഗ്രസിന് ആശ്വാസം. വിമത നീക്കവുമായി രംഗത്ത് വന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ സിവി ബാചന്ദ്രന്‍ അതില്‍ നിന്ന് പിന്‍മാറി.

തൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോതൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോ

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷുംതൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഇടപെടലാണ് സിവി ബാലചന്ദ്രനെ മെരുക്കിയത്. തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിലുള്ള സിവി ബാലചന്ദ്രന്റെ വീട്ടിലെത്തിയായിരുന്നു സുധാകരന്റെ ചര്‍ച്ച. വിശദാംശങ്ങള്‍...

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

മെരുക്കാന്‍ സുധാകരന്‍

മെരുക്കാന്‍ സുധാകരന്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന് ആകെ രണ്ട് സിറ്റിങ് സീറ്റുകളാണ് ഉള്ളത്. ആ രണ്ടിടത്തും വിമത ഭീഷണി ഉയര്‍ന്നപ്പോഴാണ് കെ സുധാകരനെ പാര്‍ട്ടി രംഗത്തിറക്കിയത്. രണ്ട് മുന്‍ ഡിസിസി അധ്യക്ഷന്‍മാരാണ് വിമത ഭീഷണി ഉയര്‍ത്തിയത് എന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയായിരുന്നു.

ഇച്ഛാഭംഗം

ഇച്ഛാഭംഗം

2011 ല്‍ തൃത്താല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചതും സിവി ബാലചന്ദ്രനെ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം ബല്‍റാമിന്റെ വരവോടെ എല്ലാം തകിടം മറിഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വരെ തുടങ്ങിവച്ച ബാലചന്ദ്രന്‍ നിശബ്ദനായി പിന്‍വലിഞ്ഞു.

ഐ ഗ്രൂപ്പ് കലാപം

ഐ ഗ്രൂപ്പ് കലാപം

2016 ലെ തിരഞ്ഞെടുപ്പിലും സിവി ബാലചന്ദ്രനെ പരിഗണിച്ചില്ല. ഇതോടെയാണ് ഇത്തവണ ഐ ഗ്രൂപ്പ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത്. സിബി ബാലചന്ദ്രനെ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് കെപിസിസിയോട് ആവശ്യപ്പെടുകയും യോഗം ചേരുകയും ചെയ്തു.

അവഗണനയാണ് പ്രശ്‌നം

അവഗണനയാണ് പ്രശ്‌നം

തന്നെ പാര്‍ട്ടി കാലങ്ങളായി അവഗണിക്കുന്നു എന്നതാണ് സിവി ബാലചന്ദ്രന്റെ പരാതി. ഏഴ് വര്‍ഷം ഡിസിസി അധ്യക്ഷനായിരുന്ന നേതാവാണ് അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, പാര്‍ട്ടി പദവികളും നല്‍കുന്നില്ലെന്നതാണ് പരാതിയ്ക്ക് ആധാരം.

സുധാകരന്റെ വാഗ്ദാനം

സുധാകരന്റെ വാഗ്ദാനം

കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാം എന്നാണ് കെ സുധാകരന്‍ ഇപ്പോള്‍ നല്‍കിയിട്ടുള്ള വാഗ്ദാനം എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വവുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയണ്ടാക്കാമെന്നാണ് നിലവില്‍ നല്‍കിയിട്ടുള്ള ഉറപ്പ്. ഇതോടെ സിവി ബാലചന്ദ്രന്‍ ഉയര്‍ത്തിയ കലാപവും അവസാനിച്ചു.

പ്രതിസന്ധി ആയേനെ

പ്രതിസന്ധി ആയേനെ

മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള നേതാവാണ് സിവി ബാലചന്ദ്രന്‍. സിപിഎം ഇത്തവണ എംബി രാജേഷിനെ പോലെ ഒരു കരുത്തനായ സ്ഥാനാര്‍ത്ഥിയെ ആണ് തൃത്താലയില്‍ മത്സരിപ്പിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയ്ക്കുള്ളിലെ ചെറിയ തര്‍ക്കം പോലും തിരിച്ചടിച്ചേക്കുമെന്ന ആശങ്കയുണ്ടായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

2011 ല്‍ അട്ടിമറി വിജയം നേടിയ ആളാണ് വിടി ബല്‍റാം. 2016 ല്‍ ഭൂരിപക്ഷം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ 2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡ്. അതാണ് ഇത്തവണ സിപിഎമ്മിന് വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്.

പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പിളര്‍ന്നു; പുതിയ കമ്മിറ്റി നിലവില്‍ വന്നു... ഇനി എന്ത്?

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

English summary
CV Balachandran offered KPCC General Secretary Post and rebel threat solved in Thrithala by K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X