• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മരിച്ച അമ്മ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും! പ്രാർത്ഥനയുമായി മകൾ കാത്തിരുന്നു; സംഭവം പാലക്കാട്!

പാലക്കാട്: കൊവിഡ് കാലത്ത് പാലക്കാട് നിന്നും അതിവിചിത്രമായ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മരിച്ച് പോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് കരുതി മകള്‍ കാത്തിരുന്നു. മൂന്ന് ദിവസമായിരുന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിനായുളള കാത്തിരുപ്പ്. മകള്‍ ഒരു ഡോക്ടര്‍ കൂടിയാണ് എന്നുളളതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. വിശദമായി അറിയാം...

cmsvideo
  പ്രാര്‍ത്ഥിച്ചാല്‍ തിരിച്ചു വരുമെന്ന വിശ്വാസം; അമ്മയുടെ മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് നാൾ
  നാടിനെ ഞെട്ടിച്ച സംഭവം

  നാടിനെ ഞെട്ടിച്ച സംഭവം

  പാലക്കാട് ജില്ലയിലെ ചളവറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. ഓമന എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചളവറ എല്‍പി സ്‌കൂളിലെ അധ്യാപിക ആയിരുന്നു ഇവര്‍. റിട്ടയേര്‍ഡ് ആയതിന് ശേഷം വീട്ടില്‍ തന്നെയാണ്. ഓമനയുടെ മകള്‍ കവിത ഹോമിയോ ഡോക്ടര്‍ ആണ്.

  മരണം ഉൾക്കൊള്ളാനായില്ല

  മരണം ഉൾക്കൊള്ളാനായില്ല

  രാജ്ഭവന്‍ എന്ന വീട്ടില്‍ ഓമനയും കവിതയും മാത്രമാണ് താമസക്കാര്‍. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് എഴുപത്തിരണ്ടുകാരിയായ ഓമന മരണപ്പെട്ടത്. എന്നാല്‍ അമ്മയുടെ മരണം മകള്‍ കവിതയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അമ്മ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന വിശ്വാസത്തിലായിരുന്നു കവിത.

  പ്രാര്‍ത്ഥനകളുമായി കാത്തിരിപ്പ്

  പ്രാര്‍ത്ഥനകളുമായി കാത്തിരിപ്പ്

  അമ്മ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന വിശ്വാസത്തിലായിരുന്നു കവിത. മൂന്ന് ദിവസം കവിത അമ്മയുടെ മൃതദേഹത്തിന് സമീപം പ്രാര്‍ത്ഥനകളുമായി കഴിഞ്ഞു. അമ്മ മരണപ്പെട്ട വിവരം കവിത അല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അയല്‍ക്കാരുമായി അമ്മയ്ക്കും മകള്‍ക്കും വലിയ ബന്ധമൊന്നും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

  അയൽവാസിയോട് പറഞ്ഞു

  അയൽവാസിയോട് പറഞ്ഞു

  വീട്ടിലേക്ക് മൂന്ന് നേരവും ഭക്ഷണം പുറത്ത് ഹോട്ടലുകളില്‍ നിന്നായിരുന്നു എത്തിച്ചിരുന്നത്. അമ്മ മരിച്ച് മൂന്നാം ദിവസവും ഉയര്‍ത്തെഴുന്നേല്‍ക്കാതെ വന്നതോടെയാണ് മരണ വിവരം കവിത തുറന്ന് പറയുന്നത്. ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി വരുന്ന വഴിയിലാണ് അയല്‍വാസിയെ കവിത അമ്മയുടെ മരണത്തെ കുറിച്ച് അറിയിച്ചത്.

  മൂന്ന് ദിവസത്തെ പഴക്കം

  മൂന്ന് ദിവസത്തെ പഴക്കം

  അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ സുരേഷ് ബാബു വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം കവിതയുടെ വീട്ടില്‍ എത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി. അകത്തെ മുറിയിലാണ് ഓമനയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുളള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

  ദുര്‍ഗന്ധവും വമിച്ച് തുടങ്ങി

  ദുര്‍ഗന്ധവും വമിച്ച് തുടങ്ങി

  മാത്രമല്ല അഴുകിയ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധവും വമിച്ച് തുടങ്ങിയിരുന്നു. കൊവിഡ് സെല്ലിന്റെ കൂടി സഹായത്തോടെയാണ് ഓമനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയുടെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ കവിത എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറയുന്നു.

  മാനസിക പ്രശ്‌നങ്ങള്‍

  മാനസിക പ്രശ്‌നങ്ങള്‍

  അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ 3 ദിവസമായി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് കവിത പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കവിതയെ തല്‍ക്കാലം സമീപത്തുളള വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കവിതയ്ക്കും ഓമനയ്ക്കും ചില മാനസിക പ്രശ്‌നങ്ങള്‍ ഉളളതായും പോലീസ് പറയുന്നു. പരേതനായ ശ്രീധരന്‍ പിളളയുടെ ഭാര്യയാണ് ഓമന. ശ്രീധരന്‍ പിളള ജനസേചന വകുപ്പിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

  ഓര്‍മ്മക്കുറവ് അടക്കമുളള പ്രശ്‌നങ്ങള്‍

  ഓര്‍മ്മക്കുറവ് അടക്കമുളള പ്രശ്‌നങ്ങള്‍

  കവിതയും അമ്മയും ആരുമായും അടുത്ത് ഇടപഴകുന്ന കൂട്ടത്തില്‍ അല്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വര്‍ഷങ്ങളായി ഇരുവരും ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീട്ടിലാണ് താമസിക്കുന്നത്. ഓമനയ്ക്ക് ഓര്‍മ്മക്കുറവ് അടക്കമുളള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഒരു കാല്‍ മുറിച്ച് മാറ്റിയിരുന്നു. പ്രമേഹത്തെ തുടര്‍ന്നായിരുന്നു കാല്‍ മുറിച്ച് മാറ്റിയത്.

  എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക് നിർദേശം, യുദ്ധവിമാനങ്ങളും കപ്പലുകളും മുന്നോട്ട്

  English summary
  Daughter waited for mother's resurrection after 3 days of death in Palakkad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X